Sunday, March 15, 2026 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.11 AM

ജലജീവന്‍ കുടിവെള്ള പദ്ധതി ഇഴഞ്ഞുനീങ്ങുന്നു

uploads/news/2025/12/817713/2.jpg

ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമത്തിന്‌ പരിഹാരം എന്ന നിലയില്‍ ആരംഭിച്ച ജലജീവന്‍ മിഷന്‍ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. അഞ്ച്‌ വര്‍ഷം കൊണ്ട്‌ അന്‍പത്‌ ശതമാനം മാത്രമാണ്‌ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത്‌. കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകളുടെ സംയുക്‌ത പദ്ധതിയാണിത്‌. 2024 പദ്ധതിയാണ്‌ ഒരു വര്‍ഷം ദീര്‍ഘിപ്പിച്ചിട്ടും പലയിടത്തും പാതിവഴിയില്‍ നില്‍ക്കുന്നത്‌.
കണ്ണൂര്‍ ജില്ലയില്‍ നാളിതുവരെയായി 1,74539 കണക്ഷനുകളാണ്‌ ആകെ നല്‍കിയത്‌. നിലവിലുള്ളത്‌ മൊത്തം 254962 കണക്ഷനുകള്‍ ആണ്‌. നിലവില്‍ കരാറുക്കാര്‍ക്ക്‌ കോടികളുടെ കുടിശ്ശിക ലഭിക്കാനുണ്ട്‌. പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്‌ഥാന സര്‍ക്കാര്‍ കേരള വാട്ടര്‍ അതോറിറ്റിക്ക്‌ നാവാര്‍ഡില്‍ നിന്ന്‌ 9000 കോടി വായ്‌പയെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്‌. ആദ്യഘട്ടത്തില്‍ 5000 കൂടി വായ്‌പ എടുക്കുന്ന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതായും ഉത്തരവും ഇറക്കി കഴിഞ്ഞു. 2024 മാര്‍ച്ച്‌ മുതല്‍ 2025 ആഗസ്‌റ്റ് വരെയുള്ള 5540 ബില്ലുകള്‍ ആണ്‌ കരാറുകള്‍ കിട്ടാനുള്ളത്‌.
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ കേന്ദ്ര വിഹിതമായ 56 10.30 കോടി രൂപയാണ്‌ ഇതുവരെ ലഭിച്ചിട്ടുള്ളത്‌. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ 500 കോടി അധികമായി അനുവദിച്ചിട്ടുണ്ട്‌. സാമ്പത്തിക പ്രതിസന്ധി മൂലം കേന്ദ്രം നല്‍കാനുള്ള തുക മുന്‍കൂറായി പദ്ധതിയിലേക്ക്‌ മാറ്റാന്‍ സംസ്‌ഥാനത്തിന്‌ സാധിക്കാത്തതും പ്രതിസന്ധി വര്‍ധിപ്പിച്ചിട്ടുണ്ട്‌. കേന്ദ്ര വിഹിതം അവസാനമായി ലഭിച്ചത്‌ 2024 ഒകേ്‌ടാബറില്‍ ആണ്‌.
അതിനുശേഷം സംസ്‌ഥാന വിഹിതം ലഭിച്ചു എങ്കിലും കേന്ദ്ര വിഹിതം കിട്ടിയില്ല. ജലജീവി പദ്ധതി 2020 വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതായി കേന്ദ്ര ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക ഉത്തരവ്‌ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
കെ പി. അനില്‍കുമാര്‍
മട്ടന്നൂര്‍

Ads by Google
Advertisement
Saturday 27 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW