-->
ഇവിടെ യാത്രകള്‍ അവസാനിക്കുന്നില്ല. യാത്രകളെ ജീവിതത്തോട് ചേര്‍ത്ത് ഒരു നാട്.പിണറായി വെസ്‌റ്റ് സി. മാധവന്‍ സ്‌മാരക വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആനവണ്ടിയില്‍ നിലമ്പൂരിലേക്കുള്ള ഉല്ലാസയാത്ര ഇവരുടെ ഇരുപത്തിയഞ്ചാമത്തെ യാത്രയായിരുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായ 25 യാത്രകളാണ് വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ഏകദിനയാത്രകള്‍ മുതല്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കായി സംഘടിപ്പിച്ച മലേഷ്യന്‍ യാത്രയടക്കം ഇതില്‍ ഉള്‍പ്പെടും.വയോജനങ്ങള്‍ പ്രായം മറന്ന് ഓരോ യാത്രകളും മനസുനിറഞ്ഞ് ആസ്വദിക്കുകയാണ്.വയോജനങ്ങളും കുടുംബാംഗങ്ങളും വായനശാല കമ്മിറ്റി അംഗങ്ങളും അടക്കം 51 പേരാണ് യാത്രയില്‍ ഉണ്ടായത്. നിലമ്പൂര്‍ തേക്ക് മ്യൂസിയം, ബം?ാവ് കുന്ന്, കനോലി പ്ലോട്ട്, മിനി ഊട്ടി എന്നീ സ്‌ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്.
കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് തലശേരി ഡിപ്പോ യാത്ര പ്ലാന്‍ ചെയ്‌തത്.യാത്രയില്‍ പങ്കാളിയായ പി.എസ്.സിയുടെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്‌ര്‍ പരീക്ഷയില്‍ മൂന്നാം റേങ്ക് നേടിയ രോഷ്‌നിയെ യാത്രയ്‌ക്കിടയില്‍ അനുമോദിച്ചു. കുട്ടിമാക്കൂലിലെ സജിതകുമാരി യാത്രയില്‍ വായനശാലക്ക് 10 പുതിയ പുസ്‌തകങ്ങള്‍ സംഭാവന നല്‍കി. ആഴ്‌ചയില്‍ ഒരു നാട്ടുവര്‍ത്താനം എന്ന വായനശാലയുടെ വയോജന സംഗമം പരിപാടിയില്‍ എല്ലാ വ്യാഴാഴ്‌ചയും വയോജനങ്ങള്‍ ഒത്തുചേരുമ്പോള്‍ വയോജന നിധി എന്ന പേരില്‍ യാത്രക്കായി ഒരു തുക ശേഖരിക്കാറുണ്ട്.
ഈ തുക ഉപയോഗിച്ചാണ് വായനശാല യാത്രകള്‍ സംഘടിപ്പിക്കുന്നത്.നിലമ്പൂര്‍ യാത്രക്ക് വായനശാല ഭാരവാഹികളായ അഡ്വ.വി.പ്രദീപന്‍, കെ.പി രാമകൃഷ്‌ണന്‍, ഇ.രാജന്‍ എം.പ്രജീഷ്, കെ.വിമല, ദിലീപ് കുമാര്‍, എം.എം.ശശി കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദുബായ് യാത്രയടക്കം വിപുലമായ യാത്രകള്‍ നടത്താനുള്ള തയ്ാറെയടുപ്പിലാണ്‌യാത്രാ സ്‌നേഹികളായ വയോജനങ്ങള്‍ മുന്നോട്ടുപോകുന്നത്.
എന്‍.പ്രശാന്തന്‍
തലശേരി