Thursday, March 12, 2026 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.10 AM

ആംബുലന്‍സ്‌ കുടുങ്ങി; തിരക്ക്‌ നിയന്ത്രിക്കുന്നതില്‍ വീഴ്‌ച പറ്റിയതായും പരാതി ക്രിസ്‌മസ്‌ ദിനത്തില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ വന്‍ ജനതിരക്ക്‌

uploads/news/2025/12/817707/4.jpg

മട്ടാഞ്ചേരി: ക്രിസ്‌മസ്‌ ദിനമായ വ്യാഴാഴ്‌ച ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ അനുഭവപ്പെട്ടത്‌ വലിയ ജന തിരക്ക്‌.ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനിയില്‍ അണിയിച്ചൊരുക്കിയ കൂറ്റന്‍ ക്രിസ്‌മസ്‌ ട്രീ കാണുന്നതിന്‌ പതിനായിരങ്ങളാണ്‌ വെളിയില്‍ എത്തിയത്‌.വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ ട്രീ പ്രകാശിപ്പിക്കുമെന്നാണ്‌ പറഞ്ഞിരുന്നത്‌.ആറ്‌ മണിയോടെ തന്നെ മൈതാനം നിറഞ്ഞ്‌ കഴിഞ്ഞിരുന്നു.ഏഴ്‌ മണിയോടെ മൈതാനം മുഴുവന്‍ ആളുകള്‍ നിറഞ്ഞു.ട്രീ സ്വിച്ച്‌ ഓണ്‍ കര്‍മം കഴിഞ്ഞ്‌ ആളുകള്‍ മൈതാനത്ത്‌ നിന്ന്‌ പുറത്തിറങ്ങാനാകാതെ വലഞ്ഞു.
പലരും രണ്ട്‌ മണിക്കൂറോളം കാത്ത്‌ നിന്നാണ്‌ മൈതാനത്തിന്‌ പുറത്ത്‌ കടന്നത്‌.കാറകളും ഇരുചക്ര വാഹനങ്ങളും കൊണ്ട്‌ റോഡിന്റെ വശങ്ങള്‍ നിറഞ്ഞിരുന്നു.
ഇതോടെ മൈതാനത്തിന്‌ പുറത്തിറങ്ങിയവരും റോഡിലെ ഗതാഗത കുരുക്കില്‍ വലഞ്ഞു.ദൂര സ്‌ഥലങ്ങളില്‍ നിന്നുള്ളവരടക്കം ഒരു ലക്ഷത്തോളം പേര്‍ വ്യാഴാഴ്‌ച ഫോര്‍ട്ട്‌കൊച്ചിയിലെത്തിയതായാണ്‌ കണക്ക്‌.ആംബുലന്‍സിന്‌ പോലും പോകാന്‍ കഴിയാത്ത വിധത്തിലായിരുന്നു തിരക്ക്‌.കുട്ടികളും സ്‌ത്രീകളും അടക്കം തിരച്ചില്‍ വലഞ്ഞു.സ്വകാര്യ ബസ്‌ സര്‍വീസുകള്‍ നിര്‍ത്തിയതിനാല്‍ യാത്രക്കാരും വലഞ്ഞു.ഇട റോഡുകളില്‍ പോലും വലിയ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.തിരക്ക്‌ നിയന്ത്രിക്കാന്‍ പൊലിസിന്റെയും സംഘാടകരുടേയും ഭാഗത്ത്‌ നിന്ന്‌ നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്‌.ആംബുലന്‍സിനെ കടത്തി വിടാന്‍ സഹായിച്ചത്‌ ചില യുവാക്കളാണ്‌.പൊലിസിന്റെ സാന്നിധ്യം കാര്യമായുണ്ടായില്ല.ആളുകള്‍ വലിയ രീതിയില്‍ എത്തുമെന്ന്‌ അറിയാമായിരിന്നിട്ടും പൊലിസ്‌ തിരക്ക്‌ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാതിരുന്നത്‌ വലിയ പ്രതിഷേധം ക്ഷണിച്ച്‌ വരുത്തിയിട്ടുണ്ട്‌.31 നും ഫോര്‍ട്ട്‌കൊച്ചിയില്‍ വലിയ തിരക്ക്‌ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്‌.രണ്ടിടങ്ങളില്‍ പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും തിരക്കിന്‌ കുറവുണ്ടാകില്ല.കാര്യമായ ഇടപെടലുകള്‍ പൊലിസിന്റെ ഭാഗത്ത്‌ നിന്നുണ്ടായില്ലെങ്കില്‍ വലിയ ദുരന്തം ക്ഷണിച്ച്‌ വരുത്തും.

Ads by Google
Advertisement
Saturday 27 Dec 2025 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW