Friday, March 13, 2026 Last Updated 35 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.10 AM

കുതിപ്പ്‌ തുടര്‍ന്ന്‌ സ്വര്‍ണവില

uploads/news/2025/12/817704/1.jpg

മട്ടാഞ്ചേരി: റെക്കോഡുകള്‍ ഭേദിച്ച്‌ വീണ്ടും സ്വര്‍ണവില. ഇന്നലെ 560 രൂപ കൂടി പവന്‌ 1,02,680 രൂപയെന്ന പുതിയ ഉയരത്തിലെത്തി. ഇന്നലെ മാത്രം ഗ്രാമിന്‌ വര്‍ധിച്ചത്‌ 70 രൂപ. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം) 4500 ഡോളര്‍ കടന്നാല്‍ ആഭ്യന്തര വില ലക്ഷം കടക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്‌ദ്ധരുടെ പ്രവചനം. ഔണ്‍സിന്‌ 4500 ഡോളര്‍ കടക്കും മുമ്പേ കഴിഞ്ഞ 23ന്‌ സ്വര്‍ണം പവന്‌ 1,01,600 രൂപയിലെത്തിയിരുന്നു. രാജ്യാന്തര വില 4,519 ഡോളര്‍ കടന്നതോടെ അമേരിക്കന്‍ ഗോള്‍ഡ്‌ ഫ്യൂച്ചര്‍ നിരക്ക്‌ 4536 ഡോളറായി ഉയര്‍ന്നു. നിക്ഷേപകരുടെയും കേന്ദ്ര ബാങ്കുകളുടെയും വാങ്ങല്‍ താത്‌പര്യമാണ്‌ രാജ്യാന്തരതലത്തില്‍ സ്വര്‍ണവില ഉയര്‍ത്തിയത്‌. സ്വര്‍ണവില കൂടിയതിന്റെ ചുവടുപിടിച്ച്‌ വെള്ളി വിലയും ഉയര്‍ന്നു. ഗ്രാമിന്‌ ഇന്നലെ ഒമ്പത്‌ രൂപ വര്‍ധിച്ച്‌ 254 രൂപയായി. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി വെള്ളി ഗ്രാമിന്‌ 19 രൂപ കൂടി. അഞ്ച്‌ ദിവസത്തിനിടയില്‍ ആഭ്യന്തര വില പവന്‌ 2840 രൂപയും രാജ്യാന്തര വില ഈ കാലയളവില്‍ സ്വര്‍ണം ഔണ്‍സിന്‌ 109 ഡോളറുമാണ്‌ കൂടിയത്‌. വിനിമയ വിപണിയില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം 89.91-ലേക്കു വീണു.

Ads by Google
Advertisement
Saturday 27 Dec 2025 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW