-->
പേരാമ്പ്ര: എല്‍.ഡി.എഫ് തുടര്‍ ഭരണം ലഭിച്ച നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ ആരോഗ്യവിദ്യഭ്യാസ സ്‌റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആയ ഷിജി കൊട്ടാരക്കലിനെ പ്രസിഡന്റാക്കാന്‍ സി.പി.എം തീരുമാനിച്ചു.
ഷിജി കൊട്ടാരക്കല്‍ ഇത് മൂന്നാം തവണയാണ് ഗ്രാമ പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുക്കപ്പെടുന്നത്. 2015 ലും 2020 ലും വെള്ളിയൂരില്‍ നിന്നും ഇപ്പോള്‍ വാര്‍ഡ് 7 കൈതക്കലില്‍ നിന്നുമാണ് തെരെഞ്ഞെടുക്കപ്പെട്ടത്. മലബാര്‍ ക്രിസ്‌ത്യന്‍ കോളജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ര്‌ടീയ രംഗത്ത് വന്നത്. ഡി.വൈ.എഫ്.ഐ നൊച്ചാട് മേഖല ഭാരവാഹിയായും പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സി.പി.എം വെള്ളിയൂര്‍ നോര്‍ത്ത് ബ്രാഞ്ച് അഗമാണ്. മഹിളാ അസോസിയേഷന്‍ വില്ലേജ് കമ്മറ്റി അംഗവും പി.കെ.എസ് നൊച്ചാട് വില്ലേജ് കമ്മറ്റി അംഗവുമാണ്. ബി.എ ബി.എഡ് ബിരുദധാരിയായ ഇവര്‍ കോഴിക്കോട് ആകാശവാണി നിലയിത്തില്‍ താത്‌കാലികമായി ജോലി ചെയ്‌തിരുന്നു.
ഭര്‍ത്താവ് ബിജു പ്രവാസിയാണ്. മക്കള്‍: ശിവാനി, ഇനിയ ഗസല്‍. ഗ്രാമ പഞ്ചായത്ത് ഭരണത്തിലെ അനുഭവ സമ്പത്തും ജനസ്വീകാര്യതയുമാണ് ഷിജി കൊട്ടാരക്കലിനെ പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.