Wednesday, March 11, 2026 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.10 AM

പി.കെ ശശി വടകര നഗരപിതാവ്‌, കെ.എം ഷൈനി വൈസ്‌ ചെയര്‍പെഴ്‌സണ്‍

വടകര: വടകര മുനിസിപ്പല്‍ ചെയര്‍മാനായി സി.പി.എമ്മിലെ പി.കെ ശശിയേയും വൈസ്‌ ചെയര്‍പെഴ്‌സണായി കെ.എം ഷൈനിയും തെരഞ്ഞെടുക്കപ്പെട്ടു.
മുസ്ലിം ലീഗിലെയും ബി.ജെ.പിയിലെയും പ്രതിനിധികളെ പരാജയപ്പെടുത്തിയാണ്‌ ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്‌. 48 അംഗ കൗണ്‍സിലില്‍ ഇരുവര്‍ക്കു 28 വോട്ടും ലീഗിലെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിക്ക്‌് 17 വോട്ടും ബി.ജെ.പിക്ക്‌ മൂന്ന്‌ വോട്ടും ലഭിച്ചു. തെരഞ്ഞെടുപ്പ്‌ നടപടികള്‍ വരണാധികാരിയായ ജില്ലാ ഫോറസ്‌റ്റ് ഓഫീസര്‍ വി. സന്തോഷ്‌കുമാര്‍ നിയന്ത്രിച്ചു. ഫലപ്രഖ്യാപനത്തിനു ശേഷം ഇരുവരും വരണാധികാരി മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു.
പതിനാറാം വാര്‍ഡായ കല്ലുനിരയെയാണ്‌ പി.കെ ശശി പ്രതിനിധീകരിക്കുന്നത്‌. ഇവിടെ നിന്ന്‌ 170 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ശശി തെരഞ്ഞെടുക്കപ്പെട്ടത്‌. സി.പി.എം വടകര ഏരിയാ കമ്മിറ്റി അംഗമായ ശശി ആദ്യമായാണ്‌ മുനിസിപ്പല്‍ അവസരവും അദ്ദേഹത്തിനു വന്നുചേര്‍ന്നു.

Ads by Google
Advertisement
Saturday 27 Dec 2025 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW