Wednesday, March 11, 2026 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.10 AM

സ്‌റ്റേറ്റ്‌ ടീച്ചേഴ്‌സ് ആര്‍ട്‌സ് ഫെസ്‌റ്റിന്‌ തുടക്കം വടകര മുന്നില്‍; ചീമേനിയും കൊടുങ്ങല്ലൂരും തൊട്ടടുത്ത്‌

uploads/news/2025/12/817701/2.jpg

കോഴിക്കോട്‌: കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസോറി ടി.ടി.സി ആന്റ്‌ പ്രീ പ്രൈമറി ടി.ടി.സി വിദ്യാര്‍ത്ഥിനികളുടെ സംസ്‌ഥാന കലോത്സവം - ആര്‍ട്‌സ് ഫെസ്‌റ്റി-ന്റെ ആദ്യദിനം പിന്നിട്ടപ്പോള്‍ 210 പോയിന്റുമായി വടകര വിദ്യാഭ്യാസ ജില്ല ഒന്നാം സ്‌ഥാനത്ത്‌ മുന്നിട്ട്‌ നില്‍ക്കുന്നു. 190 പോയിന്റുമായി ചീമേനി വിദ്യാഭ്യാസ ജില്ല രണ്ടാം സ്‌ഥാനത്തും 160 പോയിന്റുമായി കൊടുങ്ങല്ലൂര്‍ വിദ്യാഭ്യാസ ജില്ലാ മൂന്നാം സ്‌ഥാനത്തുമാണ്‌. നാലാം സ്‌ഥാനത്ത്‌ 100 പോയിന്റുമായി നീലേശ്വരം വിദ്യാഭ്യാസ ജില്ലയുമാണ്‌.
രണ്ടുദിനങ്ങളിലായി നടക്കുന്ന ഫെസ്‌റ്റിന്റെ ഉദ്‌ഘാടനം സിനിമാതാരം ഷാജൂ ശ്രീധരന്‍ നിര്‍വഹിച്ചു. നമ്മുടെ മക്കളെ ഡോക്‌ടറോ, എഞ്ചിനീയറോ ആക്കുന്നതിന്‌ പകരം ഒരു നല്ല മനുഷ്യനായിയെങ്കിലും വളര്‍ത്തിയെടുക്കുവാന്‍ വിദ്യാഭ്യാസത്തിനു കഴിയുന്നുവോ എന്നിടത്താണ്‌ നമ്മുടെ വര്‍ത്തമാനകാലം എത്തി നില്‌ക്കുന്നതെന്നും ഇത്തരം സാഹചര്യത്തിലാണ്‌ കലയടക്കമുള്ളവയുടെ പ്രസക്‌തിക്ക്‌ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പ്രാധാന്യം കൈവരുന്നതെന്നും ഷാജൂ ശ്രീധര ചടങ്ങില്‍ കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്‌ടര്‍ കെ. സതീശന്‍ അധ്യക്ഷത വഹിച്ചു.കൗണ്‍സില്‍ മുഖ്യ രക്ഷാധികാരി എം.എ ജോണ്‍സണ്‍, കോ ഓര്‍ഡിനേറ്റര്‍ എം.ആര്‍ രജിത എന്നിവര്‍ സംസാരിച്ചു. കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രതാപ്‌ മൊണാലിസ സ്വാഗതവും കണ്‍വീനര്‍ കെ.ബി മദന്‍ലാല്‍ നന്ദിയും പറഞ്ഞു. തളി ജൂബിലി മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബ്‌ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ആര്‍ട്‌സ് ഫെസ്‌റ്റിലെ ആദ്യ ദിനത്തില്‍ നാലു വേദികളിലായി ലളിത ഗാനം, മാപ്പിളപ്പാട്ട്‌, മോണോ ആക്‌ട്, കഥാരചന, കവിതാരചന, ചിത്ര രചന, അധ്യാപനം, സംഘഗാനം, നാടന്‍ പാട്ട്‌, നാടോടി നൃത്തം, സംഘ നൃത്തം എന്നീ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇന്ന ്‌ഭരതനാട്യം, തിരുവാതിര, ഒപ്പന യടക്കമുള്ള മത്സരങ്ങളും അരങ്ങേറും. വൈകീട്ട്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ സിനിമാ താരം നാദിറ മെഹ്‌റിന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

Ads by Google
Advertisement
Saturday 27 Dec 2025 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW