-->
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി സി.പി.ഐ.എമ്മിലെ ഒ. സദാശിവനെ തെരഞ്ഞെടുത്തു. 33 വോട്ടുകള്‍ നേടിയാണ് ഒ. സദാശിവന്‍ മേയറായത് 35 കൗണ്‍സിലര്‍മാരുള്ള എല്‍.ഡി.എഫിന്റെ രണ്ട് കൗണ്‍സിലര്‍മാരുടെ വോട്ടുകള്‍ അസാധുവായി. 12.15. ഓടെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. എല്‍.ഡി.എഫ് മേയര്‍ സ്‌ഥാനാര്‍ഥി ഒ. സദാശിവന്‍ 35 വോട്ടും യു.ഡി.എഫ് സ്‌ഥാനാര്‍ഥി എസ്. കെ. അബൂബക്കര്‍ 28 വോട്ടും എന്‍.ഡി.എഫ് സ്‌ഥാനാര്‍ഥി നമ്പിടി നാരായണന്‍ 13 വോട്ടും നേടി രണ്ടാം ഘട്ട വോട്ടിങ്ങില്‍ ഒന്നും രണ്ടും സ്‌ഥാനങ്ങളില്‍ വന്ന എല്‍.ഡി.എഫ്, യു.ഡി.എഫ് സ്‌ഥാനാര്‍ഥികളെ മാത്രം ഉള്‍പ്പെടുത്തിയാണ് നടത്തിയത്. തുടര്‍ന്ന് എന്‍.ഡി.എ. അംഗങ്ങള്‍ വോട്ടിങ്ങില്‍ നിന്ന് മാറി നിന്നു.
വോട്ടെടുപ്പില്‍ എല്‍.ഡി.എഫ് മേയര്‍ സ്‌ഥാനാര്‍ഥി ഒ. സദാശിവന്‍ 33 വോട്ടുകള്‍ നേടി വിജയിച്ചു. യു.ഡി.എഫ് സ്‌ഥാനാര്‍ഥി എസ്. കെ. അബൂബക്കര്‍ 28 വോട്ട് നേടി. എല്‍.ഡി.എഫിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി. പൂളക്കടവ് ഡിവിഷനില്‍ നിന്ന് വിജയിച്ച സി.പി.ഐ.എം. പ്രതിനിധി പി.ബിജുലാല്‍, അത്താണിക്കല്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച സി.പി.ഐ. പ്രതിനിധി ആഷിക എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. ഇരുപേരും ഒ. സദാശിവന് വോട്ട് ചെയ്‌തെങ്കിലും ബാലറ്റ് പേപ്പറില്‍ ഒരാള്‍ പേരും ഒപ്പും മറ്റൊരാള്‍ പേരും രേഖപ്പെടുത്താത്തതിനെ തുടര്‍ന്നാണ് അസാധുവായത്.
വിജയിച്ച ഒ. സദാശിവന് വരണാധികാരിയായ ജില്ലാ കലക്‌റ്റര്‍ സ്‌നേഹല്‍ കുമാര്‍ സിങ് സത്യ വാചകം ചൊല്ലി കൊടുത്തു. സദാശിവന്‍ ദൃഡപ്രതിജ്‌ഞയെടുത്താണ് മേയറായത്. തുടര്‍ന്ന് ജില്ല കലക്‌റ്റര്‍ ഒ. സദാശിവനെ മേയറുടെ ഗൗണ്‍ അണിയിച്ചു. ഉച്ചയ്‌ക്ക് ശേഷം രണ്ടരയോടെയായി രുന്നു ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്. ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി ഡോ. ജയശ്രീ 35 വോട്ടുകളും യു.ഡി.എഫ് സ്‌ഥാനാര്‍ഥി ഫാത്തിമ തഹലിയ 28 വോട്ടും എന്‍.ഡി.എ. സ്‌ഥാനാര്‍ഥി നവ്യഹരിദാസ് 13 വോട്ടും നേടി. ആദ്യ രണ്ടാം സ്‌ഥാനക്കാര്‍ മാത്രം മത്സരിച്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി ഡോ. എസ്. ജയശ്രീ 35 വോട്ടുകളും യു.ഡി.എഫ് സ്‌ഥാനാര്‍ഥി ഫാത്തിമ തഹലിയ 28 വോട്ടും നേടിയതോടെ കൂടുതല്‍ വോട്ട് ലഭിച്ച ഡോ. എസ്. ജയശ്രീയെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു. മേയര്‍ ഒ. സദാശിവന്‍. ഡോ. എസ്. ജയശ്രീക്ക് സത്യ വാചകം ചൊല്ലി കൊടുത്തു. മേയറെയും ഡെപ്യൂട്ടി മേയറെയും പാര്‍ട്ടി നേതാക്കളും കൗണ്‍സിലര്‍മാരും അനുമോദിച്ചു. മേയറായി തെരഞ്ഞെടുത്ത ഒതമംഗലത്ത് സദാശിവന്‍ മൂന്നാം തവണയാണ് കോര്‍പ്പറേഷന്‍ കൗണ്‍സിലറാകുന്നത്. തടമ്പാട്ടുതാഴം ഡിവിഷനില്‍ നിന്നും 379 വോട്ടുകള്‍ക്ക് ജയിച്ച ഇദ്ദേഹം സി.പി.ഐ.എം. കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗവും കഴിഞ്ഞ കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ പാര്‍ട്ടി ലീഡറുമായിരുന്നു. ഡെപ്യൂട്ടി മേയറായ ഡോ.എസ്.ജയശ്രീ കോട്ടൂളി ഡിവിഷനില്‍ നിന്നും 271 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കഴിഞ്ഞ കൗണ്‍സിലിലെ ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷയായ ഇവര്‍ കോഴിക്കോട് ഗവ.ആര്‍ട്‌സ് ആന്‍ഡ് സയര്‍സ് കോളജിലെ റിട്ടേഡ് പ്രിന്‍സിപ്പലാണ്.
സ്വന്തം ലേഖകന്‍
കോഴിക്കോട്