Friday, March 13, 2026 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.10 AM

പക്ഷിപ്പനി: കൊന്നൊടുക്കിയത്‌ 3795 പക്ഷികളെ ജില്ലയില്‍ കള്ളിങ്‌ പുരോഗമിക്കുന്നു

uploads/news/2025/12/817696/1.jpg

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച പഞ്ചായത്തുകളില്‍ പക്ഷികളെ കൊന്ന്‌ മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്‌) പുരോഗമിക്കുന്നു.
ഇന്നലെ വൈകിട്ട്‌ വരെയുള്ള കണക്ക്‌ പ്രകാരം ഇതുവരെ 3795 പക്ഷികളെ കള്ളിങ്ങിന്‌ വിധേയമാക്കി. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളില്‍ കള്ളിങ്‌ പൂര്‍ത്തിയായി. കാര്‍ത്തികപ്പള്ളി, പുന്നപ്ര സൗത്ത്‌, ചെറുതന, അമ്പലപ്പുഴ സൗത്ത്‌ എന്നീ പഞ്ചായത്തുകളില്‍ കള്ളിങ്‌ പുരോഗമിക്കുകയാണ്‌. കുമാരപുരം പഞ്ചായത്തില്‍ 131 പക്ഷികളെയാണ്‌ വൈകുന്നേരം വരെ കള്ളിങ്ങിന്‌ വിധേയമാക്കിയത്‌.
തകഴിയില്‍ 286 പക്ഷികളെയും കരുവാറ്റയില്‍ 715 പക്ഷികളെയും, നെടുമുടിയില്‍ 2663 പക്ഷികളെയും കൊന്നൊടുക്കി. എട്ട്‌ ദ്രുതപ്രതികരണ സംഘങ്ങളാണ്‌ നേതൃത്വം നല്‍കിയത്‌. പക്ഷികളെ കൊന്നശേഷം വിറക്‌, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച്‌ നിശ്‌ചിത സ്‌ഥലങ്ങളില്‍ കത്തിച്ച്‌ കളയുകയാണ്‌ ചെയ്യുന്നത്‌.
കത്തിക്കല്‍ പൂര്‍ത്തിയായശേഷം പ്രത്യേക സംഘമെത്തി 29ന്‌ അണുനശീകരണം നടത്തും.

Ads by Google
Advertisement
Saturday 27 Dec 2025 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW