Thursday, March 12, 2026 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 05.12 AM

കണ്‍സ്യൂമര്‍ഫെഡ്‌ ക്രിസ്‌മസ്‌-പുതുവത്സര വിപണി ആരംഭിച്ചു

പത്തനംതിട്ട: സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ്‌ മുഖേനെ സംഘടിപ്പിക്കുന്ന ക്രിസ്‌തുമസ്‌-പുതുവത്സര വിപണിയുടെ ജില്ലാതല ഉദ്‌ഘാടനം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ നഗരസഭകൗണ്‍സിലര്‍ സി.കെ.അര്‍ജുനന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ജി. അജയകുമാര്‍ അധ്യക്ഷനായി. സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ എസ്‌ ബിന്ദു ആദ്യ വില്‍പ്പന നിര്‍വഹിച്ചു.കണ്‍സ്യൂമര്‍ഫെഡ്‌ റീജിയണല്‍ മാനേജര്‍ റ്റി ഡി ജയശ്രീ, കെ.വി ജയന്‍, ബിന്ദു പി നായര്‍, കെ രാജി, എസ്‌ പ്രീതി മോഹന്‍, ആര്‍. സോണി, ജി സജികുമാര്‍, റ്റി.കെ വിമല്‍, ര്‍ കെ.ജി അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.ജില്ലയിലെ 12 ത്രിവേണിസൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും 13 ഇനം നിത്യോപയോഗ സാധനം 2026 ജനുവരി ഒന്ന്‌ വരെ സബ്‌സിഡി നിരക്കില്‍ ലഭിക്കും. പത്തനംതിട്ട, കലഞ്ഞൂര്‍, പറക്കോട്‌, കോന്നി, ഓമല്ലൂര്‍ , കോഴഞ്ചേരി, തിരുവല്ല, പൊടിയാടി, വെണ്ണിക്കുളം, സീതത്തോട്‌, പുല്ലാട്‌, പെരുനാട്‌ എന്നിവിടങ്ങളിലാണ്‌ ജില്ലയിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍.

Ads by Google
Advertisement
Thursday 25 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW