Thursday, March 12, 2026 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 05.12 AM

ക്രിസ്‌മസ്‌ ആഘോഷവും വിളംബര ഘോഷയാത്രയും

ചെങ്ങന്നൂര്‍: പഴയ സുറിയാനി പള്ളിയിലെ ക്രിസ്‌മസ്‌ ആഘോഷവും വിളംബര ഘോഷയാത്രയും നാളെ നടക്കും. ചെങ്ങന്നൂര്‍ മാര്‍ത്തോമ്മാ വലിയ പള്ളി, പേരിശ്ശേരി സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് വലിയപള്ളി, സെന്റ്‌ ഇഗ്‌നേഷ്യസ്‌ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ എന്നീ പള്ളികള്‍ നേതൃത്വം നല്‍കും. നാളെ വൈകിട്ട്‌ 4.30ന്‌ ബഥേല്‍ അരമന പള്ളിയില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ്. പേരിശ്ശേരി സെന്റ്‌ മേരിസ്‌ പള്ളി വഴി പഴയ സുറിയാനി പള്ളിയില്‍ എത്തിച്ചേരും. ഡോ.മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്ത ഘോഷയാത്ര ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ 6.30ന്‌ നടക്കുന്ന സമ്മേളനത്തില്‍ റവ.സി.വി സൈമണ്‍അധ്യക്ഷത വഹിക്കും. സിസ്‌റ്റര്‍ ദയാ ബായ്‌ ക്രിസ്‌മസ്‌ ദൂത്‌ നല്‍കും.ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും.

Ads by Google
Advertisement
Thursday 25 Dec 2025 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW