-->
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല പൂജക്ക് ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര രണ്ടാം ദിവസം മുരിങ്ങമംഗലം ക്ഷേത്രത്തില്‍ എത്തി.ആറന്മുളയില്‍ നിന്നും കഴിഞ്ഞ ദിവസം പ്രയാണം ആരംഭിച്ച ഘോഷയാത്ര ഇന്നലെ രാത്രി ഓമല്ലൂര്‍ രക്‌തകണ്‍ഠ സ്വാമി ക്ഷേത്രത്തില്‍ തങ്ങിയ ശേഷം പുലര്‍ച്ചെ പര്യടനം ആരംഭിച്ചു.
പത്തനംതിട്ട നഗരവീഥിയിലൂടെ ആയിരുന്നു ഇന്നലെ പ്രധാനമായും യാത്ര കടന്നു പോയത്.എല്ലായിടത്തും നിറപറയും താലപ്പൊലിയും വാദ്യമേളങ്ങളോടെയുംഭക്‌തര്‍ ഘോഷയാത്രയെ വരവേറ്റു.
ശബരി സേവാ ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കെ.എസ്. ആര്‍. ടി. സി. ഓഫിസിനു മുന്‍പില്‍ തങ്ക അങ്കി ഘോഷയാത്രക്ക് സ്വീകരണം നല്‍കി. ഡി.സി.സി പ്രസിഡന്റ് പ്ര?ഫ:സതീഷ് കൊച്ചു പറമ്പില്‍ സ്വീകരിച്ചു . സേവ ട്രസ്‌റ്റ് ചെയര്‍മാന്‍ നഹാസ് പത്തനംതിട്ട നേതൃത്വം നല്‍കി.
രാവിലെ ഓമല്ലൂര്‍ ശ്രീ രക്‌തകണ്‌ഠ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു് കൊടുന്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം, പത്തനംതിട്ട ഊരമ്മന്‍ കോവില്‍,ശാസ്‌താക്ഷേത്രം,കെ.എസ്.ആര്‍.ടി.സി ജങ്‌ഷന്‍ ,കരിമ്പനയ്‌ക്കല്‍ ദേവിക്ഷേത്രം,ശാരദാമഠം വഴി കടമ്മനിട്ട ഭഗവതിക്ഷേത്രത്തില്‍ എത്തി.ഇവിടെ നിന്നും ഉച്ചകഴിഞ്ഞ് ഋഷികേശ ക്ഷേത്രം, കോട്ടപ്പാറ,മൈലപ്ര ഭഗവതി ക്ഷേത്രം,പാലമറ്റൂര്‍ അമ്പലമുക്ക്,വെട്ടൂര്‍ ശ്രീ മഹാവിഷ്‌ണു ക്ഷേത്ര ഗോപുരപ്പടി , ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രം വഴി രാത്രി ചിറ്റൂര്‍ മുക്കില്‍ എത്തി,ഇവിടെ നിന്നും ഭക്‌തര്‍ വരവേറ്റ് കോന്നി ടൗണ്‍ ചിറയ്‌ക്കല്‍ ക്ഷേത്രം മുരിങ്ങമംഗലം ക്ഷേത്രത്തിലേക്ക് ആനയിച്ചു.
വിവിധ സ്‌ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര നാളെ പമ്പയില്‍ എത്തും.തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. ആചാരപൂര്‍വം സ്വീകരിച്ച്‌സന്നിധാനത്തേക്ക് ആനയിക്കും.ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നാളെയും മണ്ഡല പൂജ 27 നും നടക്കും.