-->
പത്തനംതിട്ട: ആഹ്ലാദവും സന്തോഷവുമായി നാടെങ്ങും തിരുപ്പിറവി. മിക്ക ദേവാലയങ്ങളിലും ഇന്നലെ വൈകുന്നേരം മുതല്‍ ക്രിസ്‌മസ് ചടങ്ങുകളും പ്രത്യേക ശുശ്രൂഷകളും ആരംഭിച്ചു. സന്ധ്യാപ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി പാതിരാ കുര്‍ബാനയും തീ ജ്വാല ശുശ്രൂഷകളും നടന്നു.തിരുപ്പിറവിയുടെ ഭാഗമായി ഇന്ന് പുലര്‍ച്ചെ ദേവാലയങ്ങളില്‍ കുര്‍ബാനയും പ്രത്യേക ശുശ്രൂഷകളും നടക്കും .കൊടുമണ്‍ സെന്റ് ബഹനാന്‍സ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ യൂഹാനോന്‍ മാര്‍ അലക്‌സിയോസ് കാര്‍മികത്വം വഹിക്കും.സംയുക്‌ത ക്രിസ്‌മസ് ആഘോഷ പരിപാടികളും കരോള്‍ സര്‍വീസുകളും വിവിധ പ്രദേശങ്ങളില്‍ നടക്കുന്നുണ്ട്. ഓമല്ലൂര്‍, കുമ്പഴ, അടൂര്‍, പന്തളം, മല്ലശേരി തുടങ്ങിയിടങ്ങളില്‍ ഇന്നും നാളെയുമായി സംയുക്‌ത ക്രിസ്‌മസ് ആഘോഷം നടക്കും പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് പമ്പാവാലി മലങ്കര കത്തോലിക്കാ പള്ളിയില്‍ ക്രിസ്‌മസ് ശുശ്രൂഷയ്‌ക്ക് കാര്‍മികത്വം വഹിക്കും.
കുട്ടികളുടെ ക്രിസ്‌മസ്
തിരുവല്ല: കുട്ടികളുടെ നിഷ്‌കളങ്കതയും ഒരുമയുംഉള്‍ക്കൊണ്ട് മുതിര്‍ന്നവര്‍ പ്രവര്‍ത്തിക്കണമെന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത .യു.ആര്‍.ഐ പീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.സി.എസ് .ഇ. എ. എല്‍ .പി സ്‌ക്കൂളില്‍ നടത്തിയ കുട്ടികളുടെ ക്രിസ്‌മസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് ഷെല്‍ട്ടണ്‍ വി റാഫേലിന്റ അധ്യക്ഷതയില്‍ കാര്‍ഡ് ഡയറക്‌ടര്‍ റവ.ഷിബു ശാമുവല്‍ ക്രിസ്‌മസ് സന്ദേശം നല്‍കി. ഡയറക്‌ടര്‍ ഡോ.ജോസഫ് ചാക്കൊ, ഏ.വി.ജോര്‍ജ് ,പ്രഥമാധ്യാപിക ജെസ്സി ജോര്‍ജ് ,ചിഞ്ചു അച്ചന്‍കുഞ്ഞ് ,പ്രിന്‍സ് ഫിലിപ്പ് , സുനി ജോസഫ് ,മെല്‍വിന്‍ ജോബിത് ,എവ് ലിന്‍ മറിയം പ്രിനു എന്നിവര്‍ പ്രസംഗിച്ചു.