-->
മലപ്പുറം: മെഡിസെപ്പിലെ നിലവിലുള്ള അപാകതകള്‍ പരിഹരിക്കാതെ വിഹിത വര്‍ദ്ധനവ് നടപ്പിലാക്കിയ സര്‍ക്കാര്‍ ഉത്തരവ് പുന:പരിശോധി ക്കണമെന്ന് എ.എച്ച്.എസ്.ടി.എ. സംസ്‌ഥാന വെസ് പ്രസിഡന്റ് മനോജ് ജോസ്. മലപ്പുറം സിവില്‍ സേ്‌റ്റഷനു മുമ്പില്‍ ഉത്തരവ് കത്തിച്ച് നടത്തിയ എയ്‌ഡഡ് ഹയര്‍സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം. പ്രതിക്ഷേധ സമരത്തില്‍ ജില്ലാ പ്രസിഡന്റ് പി. ഇഫ്‌തി ഖുദീന്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി യു.ടി. അബുബക്കര്‍, സെക്രട്ടറി എം.ടി. മുഹമ്മദ്, വി.കെ. രഞ്‌ജിത്, കെ. ഷാം, കെ. സുബൈര്‍, ഡോ. പ്രദീപ് കറ്റോട്, ഡോ. അജിത് കുമാര്‍, ഡോ. രാജേഷ്, തെയ്‌ബ് പ്രസംഗിച്ചു.