Saturday, March 14, 2026 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 05.11 AM

സി.വി. സുധ പൊന്നാനി നഗരസഭാധ്യക്ഷ;

തുറമുഖ നഗരമായ പൊന്നാനിയുടെ നഗര ഭരണത്തിന്‌ സി.വി. സുധ നേതൃത്വം നല്‍കും. നഗരസഭ ചെയര്‍പേഴ്‌സണായി സുധ എത്തുന്നത്‌ കുടുംബശ്രീയിലൂടെ. അച്ചടക്കമുള്ള പൊതുപ്രവര്‍ത്തനവും കരുത്തുറ്റ ജനകീയതയും കൈമുതലാക്കിയാണ്‌ സുധ നഗരഭരണത്തിന്റെ തലപ്പത്തേക്ക്‌ എത്തുന്നത്‌. തുടര്‍ച്ചയായി മൂന്നാം വട്ടമാണ്‌ സുധ കൗണ്‍സിലിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. ഇത്തവണ ഏഴാം വാര്‍ഡ്‌ കുട്ടാട്‌ നിന്നാണ്‌ വിജയിച്ചത്‌. ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ വി. ചന്ദ്രവല്ലിയെ 123 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. പൊന്നാനി നഗരസഭയിലെ ഏറ്റവും ജനകീയരായ കൗണ്‍സിലര്‍മാരില്‍ ഒരാളാണ്‌ സുധ. 2020ലെ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലാണ്‌ സുധ മത്സരിച്ചത്‌. പൊന്നാനിയിലെ കോണ്‍ഗ്രസ്‌ നേതാക്കളില്‍ പ്രമുഖനായ എ. പവിത്രകുമാറിനെയാണ്‌ അന്ന്‌ സുധ തോല്‍പ്പിച്ചത്‌. കുടുംബശ്രീയിലൂടെയാണ്‌ സുധ പൊതുരംഗത്തേക്ക്‌ എത്തുന്നത്‌. കുറ്റിക്കാട്‌ മേഖലയിലെ കുടുംബശ്രീയുടെ സജീവ സാന്നിധ്യമായിരുന്നു. സി.പി.എം. ഈഴുവത്തിരുത്തി ലോക്കല്‍ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ വില്ലേജ്‌ സെക്രട്ടറിയുമാണ്‌. കര്‍ഷക സംഘത്തിലും ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
എടപ്പാള്‍ കാലടി സ്വദേശിയായ സുധ കല്യാണം കഴിച്ച്‌ പൊന്നാനിയിലെത്തിയ ശേഷമാണ്‌ പൊതുരംഗത്ത്‌ സജീവമാകുന്നത്‌. സ്വതന്ത്ര്യസമര സേനാനി രാഘവന്‍ നമ്പ്യാരുടെ മരുമകളാണ്‌. ഇദ്ദേഹത്തിന്റെ പ്രേരണയിലാണ്‌ പൊതുരംഗത്ത്‌ സജീവമാകുന്നത്‌. ഭര്‍ത്താവ്‌ ഹരിനാരായണന്റെ പൂര്‍ണ്ണ പിന്തുണ സുധക്കുണ്ടായിരുന്നു.
നിലപാടുകളിലെ കാര്‍ക്കശ്യവും ഇടപെടലുകളിലെ സൗമ്യതയുമാണ്‌ പൊതുരംഗത്ത്‌ സുധയെ വൃത്യസ്‌തയാക്കുന്നത്‌. പൊന്നാനിയുടെ നഗരഭരണത്തിന്റെ തലപ്പത്തെത്തുന്ന മൂന്നാമത്തെ വനിതയാണ്‌ സുധ. ഇ.കെ. ഇമ്പിച്ചി ബാവയുടെ പത്നി ഫാത്തിമ്മ, പടിഞ്ഞാറകത്ത്‌ ബീവി എന്നിവരാണ്‌ നേരത്തെ വനിത ചെയര്‍പേഴ്‌സണായവര്‍. എടപ്പാള്‍ ഹൈസ്‌കൂളിലും വള്ളത്തോള്‍ കോളജിലുമായാണ്‌ വിദ്യാഭ്യാസം. ഹരിത, സ്‌നേഹ എന്നിവര്‍ മക്കളാണ്‌.കുടുംബശ്രീയിലൂടെ ഭരണ തലപ്പത്തേക്ക്‌
കെ വി നദീര്‍
പൊന്നാനി

Ads by Google
Advertisement
Thursday 25 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW