-->
തിരൂരങ്ങാടി: പുകയൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്രിസ്‌മസ് ആഘോഷിച്ചു. പുല്‍ക്കൂട് ഒരുക്കിയും കരോള്‍ ഗാനങ്ങള്‍ ആലപിച്ചും സാന്താക്ലോസിനൊപ്പം ആടിയും പാടിയും ചങ്ങാതിമാര്‍ക്ക് ആശംസാ കാര്‍ഡുകള്‍ കൈമാറിയും ആഘോഷം കുരുന്നുകള്‍ വര്‍ണ്ണാഭമാക്കി. മധുര വിതരണവുമുണ്ടായിരുന്നു. എച്ച്.എം. ഇന്‍ചാര്‍ജ് ഇ. രാധിക പരിപാടി ഉദ്‌ഘാടനം ചെയ്‌തു. അധ്യാപകരായ സി. ശാരി, പി. ഷഹന, ടി. അനഘ, എം.ടി.എ. പ്രസിഡന്റ് കെ. ജിസ്‌ന നേതൃത്വം നല്‍കി.