-->
കാഞ്ഞിരപ്പള്ളി: കിടപ്പുമുറിയില്‍ കുടുങ്ങിയ രണ്ടര വയസുകാരിയെ രക്ഷപെടുത്തി .ആനക്കല്ല് നരിവേലി തേനംമാക്കല്‍ ഫിറോസിന്റെ മകള്‍ രണ്ടര വയസുകാരി ഇഷലിനെയാണ് രക്ഷപ്പെടുത്തിയത്. ഒറ്റയ്‌ക്ക് മുറിക്കുള്ളില്‍ ആയിരിക്കവേ , കുട്ടി അറിയാതെ ഡോറിന്റെ ലോക്ക് അകത്തു നിന്നും പൂട്ടിയതോടെ കുട്ടി മുറിക്കുള്ളില്‍ കുടുങ്ങിപോയി. ലോക്ക് തിരികെ തുറക്കുവാന്‍ അറിയാതെ കുട്ടി പരിഭ്രമിച്ച് നിലവിളിച്ചു. അകത്തുനിന്നും പൂട്ടിയ ഡോര്‍ തുറക്കുവാന്‍ സാധിക്കക്കാതെ വന്നതോടെ വീട്ടുകാര്‍ ഹിയര്‍ ഫോഴ്‌സ്ല്‍ വിവരം അറിയിച്ചു, ഉടന്‍തന്നെ സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ നൗഫല്‍ പി എയുടെ നേതൃത്വത്തില്‍ റെസ്‌ക്യൂ ടീം വീട്ടില്‍ എത്തി.