Wednesday, March 11, 2026 Last Updated 54 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 05.11 AM

പ്രീമിയം വര്‍ദ്ധിപ്പിച്ച കേരള സര്‍ക്കാര്‍ നടപടിക്കെതിരെ കെ.എസ്‌.പി.എസ്‌

കൂത്തുപറമ്പ്‌: പെന്‍ഷന്‍കാരുടെ മെഡിസെപ്പ്‌ ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ദ്ധിപ്പിച്ച കേരളസര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന്‌ കേരള സ്‌റ്റേറ്റ്‌ പെന്‍ഷനേഴ്‌സ് സംഘ്‌ 28 മത്‌ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി കൂത്തുപറമ്പില്‍ നടന്ന ജില്ല കൗണ്‍സില്‍ പ്രമേയം വഴി ആവശ്യപ്പെട്ടു. നിലവിലുള്ള 500ല്‍ നിന്നും 810 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്‌. അലോപ്പതി ചികിത്സാ രീതി കൂടാതെ മറ്റു ചികിത്സ രീതികളും ഇന്‍ഷുറന്‍സ്‌ സേവനത്തില്‍ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ്‌ പ്രീമിയത്തിന്‌ കേന്ദ്രസര്‍ക്കാര്‍ ജി.എസ്‌.ടി ഒഴിവാക്കിയിട്ടും, കേരള സര്‍ക്കാര്‍ ജി.എസ്‌.ടി ഏര്‍പ്പെടുത്തുന്ന നിലപാടിനെതിരെയും യോഗം ശക്‌തമായി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ്‌ ടി.ശിവദാസന്‍ അധ്യക്ഷത വഹിച്ചു.വി.പി. മുരളീധരന്‍, കെ. രാധാകൃഷ്‌ണന്‍, കെ.കെ ലതിക, കെ. മനോജ്‌, എന്‍. ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.വി മോഹനന്‍ സ്വാഗതവും കെ.വി ശ്രീധരന്‍ നന്ദിയും പറഞ്ഞു.
ഇന്നു കാലത്ത്‌ 9.30ന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം കേരള സ്‌റ്റേറ്റ്‌ പെന്‍ഷനേഴ്‌സ് സംഘ്‌ (കെ.എസ്‌.പി.എസ്‌) സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എം.കെ സദാനന്ദന്‍ ഉദ്‌ഘാടനം ചെയ്ുയം.ജില്ലാ പ്രസിഡന്റ ടി. ശിവദാസന്‍ അധ്യക്ഷത വഹിക്കും. രാഷ്ര്‌ടീയ സ്വയംസേവക സംഘംസംസ്‌ഥാന വിദ്യാര്‍ത്ഥി പ്രമുഖ്‌ അഡ്വ:ജയപ്രകാശ്‌ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന്‌ സംഘടനാ സമ്മേളനം നടക്കും. ഉച്ചക്ക്‌ 2 ന്‌ നടക്കുന്ന വനിതാ സമ്മേളനത്തില്‍കേരള സ്‌റ്റേറ്റ്‌ പെന്‍ഷനേഴ്‌സ് സംഘ്‌ വനിതാ വിഭാഗം രക്ഷാധികാരി എ.വി. പത്മിനി മുഖ്യപ്രഭാഷണം നടത്തും. 400 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രകടനവും നടക്കും.

Ads by Google
Advertisement
Thursday 25 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW