-->
മലപ്പട്ടം പഞ്ചായത്തിലൂടെ ഒഴുകുന്ന വളപ്പട്ടണം പുഴയില്‍ വിനോദ സഞ്ചാരികള്‍ക്ക് ജലയാത്രക്കുള്ള സൗകര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ജലയാത്ര നടത്തുന്നതിന് ഏറെ സൗകര്യമാണ്. വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് പാര്‍ക്കുളും തുറക്കും. മലനാട് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മലപ്പട്ടം പഞ്ചായത്തിലെ മുനമ്പ് കടവ്, കൊവുന്തല പുഴയോരത്ത് നിര്‍മിച്ച പാര്‍ക്കുകള്‍ ഒടുവില്‍ തുറക്കുന്നു. ടെന്‍ഡറും റീടെന്‍ഡറും ക്ഷണിച്ചിട്ടും ഏറ്റെടുക്കാനാളില്ലാതായതോടെ ഏറെ നാളായി പാര്‍ക്കുകള്‍ കാടുകയറി നശിക്കുകയായിരുന്നു.
മയ്യില്‍ ചെക്യാട്ടുകാവിലെ സൂണ്‍ കാറ്ററിങ് ആന്‍ഡ് ഇവന്റ്‌സ് ഗ്രൂപ്പാണ് നിലവില്‍ മൂന്നുവര്‍ഷത്തേക്ക് പാര്‍ക്ക് ഏറ്റെടുത്തിരിക്കുന്നത്. പണി പൂര്‍ത്തിയായ ഉടന്‍തന്നെ പാര്‍ക്കിലെ ആം?ിങ് യാര്‍ഡും നടപ്പാതയും പടവുകളുമൊക്കെ തകര്‍ന്നത് നേരത്തേ വിവാദമായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണവും നടത്തിയിരുന്നു. ഇതിനുപിന്നാലെ വിനോദസഞ്ചാര വകുപ്പ് നവീകരണ പ്രവൃത്തികള്‍ നടത്തിയെങ്കിലും പാര്‍ക്ക് ഔദ്യോഗികമായി തുറന്നുകൊടുത്തിരുന്നില്ല.
മലനാട് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി വളപട്ടണം മുതല്‍ മലപ്പട്ടം മുനമ്പ് കടവ് വരെ മുത്തപ്പന്‍ ആന്‍ഡ് മലബാറി ക്യൂസീന്‍ ക്രൂസ് എന്ന പേരില്‍ നടത്തുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളാണ് മലപ്പട്ടത്ത് നിര്‍മിച്ചത്. മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളില്‍ 3.37 കോടി രൂപ ചെലവിലാണ് നിര്‍മാണങ്ങള്‍ നടത്തിയത്. രണ്ട് ബോട്ട് ജെട്ടികള്‍, ഫുഡ്‌കോര്‍ട്ട് കെട്ടിടം, ആര്‍ട്ടിഫിഷ്യല്‍ ആലകള്‍, ചൂണ്ടയിട്ട് മത്സ്യം പിടിക്കാനുള്ള ആം?ിങ് യാര്‍ഡുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ളകിയോസ്‌ക്, ശൗചാലയങ്ങള്‍ എന്നിവയെല്ലാം നിര്‍മിച്ചിട്ടുണ്ട്. ചെറിയ ബോട്ടുകള്‍ വരും. 26 മുതല്‍ പാര്‍ക്കിനോട്
ചേര്‍ന്നുള്ള ബോട്ടുജെട്ടികളില്‍ ചെറിയ ഉല്ലാസബോട്ടുകള്‍ വരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആഴം കുറവായതിനാല്‍ വളപട്ടണം പുഴയില്‍ നിന്ന് വേലിയേറ്റ സമയങ്ങളിലല്ലാതെ വലിയ ബോട്ടുകള്‍ക്ക് എത്താന്‍ കഴിയില്ല. ആഴം കുറഞ്ഞ 5.85 കി.മീ. ദൂരത്തില്‍ ഡ്രെജ്‌ജിങ്ങ് നടത്തി ആഴം കൂട്ടുന്നതിന് സര്‍ക്കാര്‍ 2.5 കോടി അനുവദിച്ചിട്ടുണ്ട്. പാര്‍ക്കുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പും തളിപ്പറമ്പ് ടൂറിസം ഡെസ്‌റ്റിനേഷന്‍ മാനേജ്‌മെന്റും കൗണ്‍സിലും സൂണ്‍ കാറ്ററിങ്ങ് ഗ്രൂപ്പും ചേര്‍ന്ന് ഊരകം എന്ന പേരില്‍29, 30, 31 തീയതികളില്‍ മലപ്പട്ടം ഫെസ്‌റ്റ് നടത്തും. 29ന് ആറിന് സിനിമാനടന്‍ ജഗദീഷ് ഉദ്‌ഘാടനം ചെയ്യും. ഭക്ഷ്യമേള ഷെഫ് നളനും കവിയരങ്ങ് ഉദ്‌ഘാടനം കവി മുരുകന്‍ കാട്ടാക്കടയും ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് കളരിപ്പയറ്റ് പ്രദര്‍ശനവും ചിത്രഗീതം, നൃത്തം, വിളക്കാട്ടം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. 30ന് വൈകിട്ട് ആറിന് ഊരകസായാം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്‌ഘാടനം ചെയ്യും. രാഷ്ര്‌ടീയപ്പാര്‍ട്ടി നേതാക്കളായ മാര്‍ട്ടിന്‍ ജോര്‍ജ്, സി.കെ.പദ്‌മനാഭന്‍, സി.കെ.പി.പദ്‌മനാഭന്‍ എന്നിവര്‍ പങ്കെടുക്കും. ജയരാജ് വാരിയറുടെ കാരിക്കേച്ചര്‍ ഷോ, കോല്‍ക്കളി നാടന്‍പാട്ട്, മാര്‍ഗംകളി എന്നിവ നടക്കും. 31ന് വൈകിട്ട് ആറിന് എം.വി.ഗോവിന്ദന്‍ എംഎല്‍എ പാര്‍ക്കുകളുടെ ഔദ്യോഗിക ഉദ്‌ഘാടനം നടത്തും. സാംസ്‌ക്കാരിക സായാം, സംഗീതവിരുന്ന്, ഒപ്പന, തിരുവാതിരകളി, കളരിപ്പയറ്റ് പ്രദര്‍ശനം, ഡിജെ എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ പ്രവീണ്‍ കാരുണ്യം, കെ.അഷിത, കെ.കെ. ധനേഷ് എന്നിവര്‍ പങ്കെടുത്തു.
ജോസ് ചാണ്ടിക്കൊല്ലി
ശ്രീകണ്‌ഠാപുരം