-->
പയ്യാവൂര്‍: തലശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെയും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്രിസ്‌മസ് ആഘോഷം സംഘടിപ്പിച്ചു. തലശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഡോ. സോണി വടശേരില്‍ ആഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്ക റെക്‌ടറും നിര്‍മല സ്‌കൂള്‍ മാനേജരുമായ റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.ഡി.സജീവ് ആമുഖഭാഷണവും സ്‌കൂള്‍ അസിസ്‌റ്റന്റ് മാനേജര്‍ ഫാ.അജേഷ് തുരുത്തേല്‍ മുഖ്യപ്രഭാഷണവും നടത്തി.
നിര്‍മല യു.പി സ്‌കൂള്‍ മുഖ്യാധ്യാപിക എല്‍സമ്മ ജോസഫ്, ടീച്ചേഴ്‌സ് ഗില്‍ഡ് പ്രതിനിധി ജോയ്‌സ് സഖറിയാസ്, പി.ടി.എ പ്രസിഡന്റ് മാത്തുക്കുട്ടി അലക്‌സ്, മദര്‍ പി.ടി.എ പ്രസിഡന്റ് സോജി മനോജ്, നിര്‍മല ഹൈസ്‌കൂള്‍ മുബാധ്യാപകന്‍ ജോഷി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും കരോള്‍ ഗാനങ്ങള്‍, പാപ്പ ഡാന്‍സ് തുടങ്ങിയ വിവിധ ക്രിസ്‌മസ് കലാപരിപാടികളും അവതരിപ്പിച്ചു.
കൂത്തുപറമ്പ്: ആമ്പിലാട് സഹൃദയ കലാകായിക സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസ് ആഘോഷം സംഘടിപ്പിച്ചു. മദര്‍ സിസ്‌റ്റര്‍ ലിസ് മരിയ ക്രിസ്‌മസ് സന്ദേശം നല്‍കി. സഹൃദയ പ്രസിഡന്റ് ടി.കെ അനീഷ് അധ്യക്ഷനായിരുന്നു. റാണി ജയ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്‌റ്റര്‍ മേഴ്‌സ്സി കുന്നത്തുപുരയിടം, മേരി ജോര്‍ജ് വെട്ടുകല്ലാട്, പി. ജനാര്‍ദ്ദനന്‍, വി.എം തോമസ്, പി. സനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.