-->
തൊടുപുഴ: ആരോഗ്യ സേവന രംഗത്ത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്റെ നീതി മെഡിക്കല്‍ ലാബിനോടനുബന്ധിച്ചു ഡിജിറ്റല്‍ എക്‌സ റേ യൂണിറ്റിന്റെയും മെഡിടാക്‌സി സര്‍വീസിന്റെയും ഉദ്‌ഘാടനം പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. മെഡി ടാ ക്‌സി സംവിധാനം ഒരുക്കുന്നതിനായി സംഘം പ്രസിഡന്റും യുണൈറ്റഡ് ഗ്രാനൈറ്റ്‌സ് ആന്‍ഡ് മെറ്റല്‍സ് ഉടമയുമായ ജോര്‍ജ് കൊച്ചുപറമ്പില്‍ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നാണ് മാരുതി ഇക്കോ വാഹനം നല്‍കിയത്. സ്‌ഥിരമായി ഡോക്‌ടറുടെ കൂടിയാലോചന ആവശ്യമുള്ള വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍, ശസ്‌ത്രക്രിയാനന്തര പരിശോധനകള്‍ക്കായി ഡോക്‌ടറെ സമീപിക്കേണ്ടവര്‍, ഭിന്നശേഷിക്കാര്‍, പ്രായമായവരും കൂടെ കൂട്ടാന്‍ ആരുമില്ലാത്തവരും തുടങ്ങി അടിയന്തര മല്ലാത്ത സാഹചര്യങ്ങളില്‍, പ്ര?ഫഷണലായി പരിശീലനം ലഭിച്ച നഴ്‌സിനോടൊപ്പം രോഗിയെ വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയി സുരക്ഷിതമായി വീട്ടില്‍ തിരികെ എത്തിക്കുകയാണ് മെഡി ടാക്‌സി സംവിധാനം ലക്ഷ്യം വയ്‌ക്കുന്നത്. കൂടാതെ രോഗികളെ പരിശോധനകള്‍ക്കായി മെഡിക്കല്‍ ലബോറട്ടറി, ഫിസിയോതെറാപ്പി സെന്റര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോകുക, തുടങ്ങിയ സേവനങ്ങളും വാഗ്‌ദാനം ചെയ്യുന്നു. മണക്കാട് പഞ്ചായത്തിലെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ സേവനം ലഭ്യമാക്കും. പി.ജെ ജോസഫ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വാഹനം സംഘത്തിന് കൈമാറുകയും മെഡി ടാക്‌സി സംവിധാനം ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്‌തു. സംഘം പ്രസിഡന്റ് ജോര്‍ജ് കൊച്ചുപറമ്പില്‍, സഹകരണ സംഘം അസിസ്‌റ്റന്റ് റെജിസ്‌ട്രര്‍ ഗീത വി.ന്‍, സെക്രട്ടറി സാജു വി. ചെമ്പരത്തി, ഭരണസമിതി അംഗങ്ങളായ മാത്യു ജോണ്‍, ഡെന്നി ജോസഫ്, മിനി ആന്റണി, ബോണി തോമസ്, മുന്‍ പ്രസിഡന്റ് ബെന്നി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.