-->
അങ്കമാലി: ആഴകം ഗവ യുപി സ്‌കൂളിലെ ഈ വര്‍ഷത്തെ ക്രിസ്‌തുമസ് ആഘോഷങ്ങള്‍ വാര്‍ഡ് മെമ്പര്‍ ജയാ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. മെമ്പര്‍മാരായ ബിജു പാലാട്ടി,ഏലിയാസ് കെ തരിയന്‍, പിടിഎ പ്രസിഡന്റ് രജി മാധവന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ക്രിസ്‌തുമസ് സന്ദേശം നല്‍കി. പ്രധാനാധ്യാപിക എംകെ റീനാമോള്‍ സ്വാഗതം പറഞ്ഞു.സീനിയര്‍ അധ്യാപിക കെ എസ് സുഷമ നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും കേക്ക് വിതരണവും നടന്നു.