-->
വരാപ്പുഴ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് വിശുദ്ധ ചാവറ തീര്‍ഥാടന കേന്ദ്രത്തില്‍ പൂജ്യ ശരീരം അടക്കം ചെയ്‌തിരിക്കുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസന്റെ തിരുനാള്‍ ഒരുക്കം തുടങ്ങി. തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് നാളെ വൈകീട്ട് 5 ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. കളത്തിപ്പറമ്പില്‍ കൊടിയേറ്റും. ഇതിനു മുന്നോടിയായി കുടുംബയൂണിറ്റില്‍ നിന്നും തിരുസ്വരൂപ പ്രയാണം ദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ഡോ. ജോസ്‌ഫ് കളത്തിപ്പറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. റാന്‍സി കളപ്പുരയ്‌ക്കല്‍ വചനസന്ദേശം നല്‍കും.
തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 6 നും ഏഴിനും 10 നും വൈകീട്ട് 5 നും ദിവ്യബലി 27 ന് രാവിലെ 10 ന് ഫാ. ഫെബിന്‍ കിഴവനയുടെ ദിവ്യബലി വൈകീട്ട്. ആഘോഷമായ ദിവ്യബലിയില്‍ ഫാ. ഫ്രാന്‍സിസ് ഡിക്‌സണ്‍ ഫെര്‍ണാണ്ടസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. സെബാസ്‌റ്റ്യന്‍ വലിയവീട്ടില്‍ വചനസന്ദേശം നല്‍കും. 28 ന് രാവിലെ ഫാ. അഗസ്‌റ്റിന്‍ ബൈജു കുറ്റിക്കലിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി. വൈകീട്ട് 5 ന് ഫാ. ലാസര്‍ സിന്റോ തൈപ്പറമ്പില്‍ ദിവ്യബലിയില്‍ കാര്‍മ്മികത്വം വഹിക്കും. ഫാ. ആശീഷ്‌ഗ അഗസ്‌റ്റിന്‍ തുണ്ടിപ്പറമ്പില്‍ വചനസന്ദേശം നല്‍കും.
വാഹന ആശീര്‍വാദം 29 ന് രാവിലെ 10 ന് ഫാ. ആന്‍ഫില്‍ ആന്റണി കൊച്ചു വീട്ടിലിന്റ കര്‍മ്മികത്വത്തില്‍ ദിവ്യബലി വൈകീട്ട് 5 ന്. ദിവ്യബലിയില്‍ ഫാ. ജോഷി കോണോത്ത് കാര്‍മ്മികത്വം വഹിക്കും ഫാ: ഷിന്റോ മറയൂര്‍ വചന സന്ദേശം നല്‍കും.
30 ന് രാവിലെ 10 ന് ദിവ്യബലിയില്‍ ഫാ. ജോബി പാനികുളം കാര്‍മ്മികത്യം വഹിക്കും. വൈകീട്ട് 5.30 ന് മഞ്ഞുമ്മല്‍ പ്ര?വിന്‍ഷ്യാള്‍ ഡോ. അഗസ്‌റ്റിന്‍ മുല്ലൂരിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി ഫാ. നിവിന്‍ കളരിത്തറ വചന സന്ദേശം നല്‍കും രാത്രി 7.30 ന് നാടകം കാലം പറക്ക്‌ണ്. 31 ന് രാവിലെ ഫാ. ശലിപിന്‍ ജോസ് കുളിയത്തിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി. വൈകീട്ട് 5 ന് ഫാ. ആന്റണി ചെറിയ കടവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി ഫാ. ഏബിന്‍ സെബാസ്‌റ്റ്യന്‍ വചന സന്ദേശം നല്‍കും. ജനുവരി ഒന്നിന് രാവിലെ 10 ന് ഫാ. റോഷന്‍ ജേക്കബ് മുല്ലൂരിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിവൈകീട്ട് ന് തിരുന്നാള്‍ ദിവ്യബലിയില്‍ ഇടവക വൈദികരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി ഫാ. ആല്‍ബിന്‍ വചന സന്ദേശം നല്‍കും. നേര്‍ച്ചസദ്യ ദിനമായ ജനുവരി രണ്ടിന് രാവിലെ 9.30 ന് പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോഡെനീസ് കുറുപ്പ്‌ശ്ശേരി കാര്‍മ്മികത്വം വഹിക്കും. ഫാ. സെല്‍ട്ടന്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് നേര്‍ച്ചസദ്യ ആശീര്‍വാദവും വിതരണവും നടക്കും. പ്രത്യേക പ്രസുദേന്തി ചിറയ്‌ക്കല്‍ സെബാസ്‌റ്റ്യന്‍. തുടര്‍ന്നു 12 നും രണ്ടിനും, നാലിനും ദിവ്യബലി വൈകീട്ട് 5 ന് ഫാ ഫ്രാന്‍സിസ് സേവ്യര്‍താന്നിക്കപ്പറമ്പിന്റ കാര്‍മ്മികത്വത്തില്‍ ദിവ്യബലി ഫാ. ജോസി കോച്ചാപ്പിള്ളി വചന സന്ദേശം നല്‍കും. രാത്രി 7 ന് ദിവ്യബലിയില്‍ ഫാ. സുജിത്ത് സ്‌റ്റാന്‍ലി നടുവില വീട്ടില്‍ കാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ ദിനമായ ജനുവരി മൂന്നിന് രാവിലെ 10 ന് ഫാ. ജോസഫ് പള്ളിപ്പറമ്പിലിന്റ് കാര്‍മ്മികത്യത്തില്‍ ദിവ്യബലി. വൈകീട്ട് 5 ന് പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഫാ. സെഫിന്‍ പടമാടന്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് ചാവറ ഭവനം താക്കോല്‍ ദാനം, ആഘോഷമായ പ്രദക്ഷിണം ദീപക്കാഴച, വര്‍ണ്ണക്കാഴച.