Thursday, March 12, 2026 Last Updated 22 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 05.10 AM

കൊച്ചിന്‍ ഫ്‌ളവര്‍ ഷോ കലക്‌ടറും ഡി.സി.പിയും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു

uploads/news/2025/12/817586/1.jpg

കൊച്ചി: കൊച്ചിന്‍ ഫ്‌ളവര്‍ ഷോയ്‌ക്ക് തുടക്കമായി. ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 42 മത്‌ കൊച്ചിന്‍ ഫ്‌ളവര്‍ ഷോ കളക്‌ടര്‍ പ്രിയങ്ക ജിയും എറണാകുളം ലോ ആന്‍ഡ്‌ ഓര്‍ഡര്‍ ട്രാഫിക്‌ ഡിസിപി അശ്വതി ജിജിയും സംയുക്‌തമായി ഉദ്‌ഘാടനം നിര്‍വഹിച്ചു. കൊച്ചിന്‍ ഫ്‌ളവര്‍ ഷോ ജനറല്‍ കണ്‍വീനര്‍ ടി.എന്‍ സുരേഷ്‌, ഫ്‌്ളവര്‍ഷോ വൈസ്‌ പ്രസിഡന്റ്‌ പ്രഫ. ജേക്കബ്‌ വര്‍ഗീസ്‌ കുന്തറ എന്നിവര്‍ പങ്കെടുത്തു. സൗത്ത്‌ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പുഷ്‌പമേള കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 50000 ചതുരശ്രഅടിയില്‍ ആണ്‌ ഒരുക്കിയിരിക്കുന്നത്‌. ഫ്‌ളവര്‍ ഷോ ഇത്തവണ ഏറെ കൗതുകം നിറഞ്ഞതാണ്‌. പുഷ്‌പമേളയില്‍ ഏകദേശം 75 ഇനങ്ങളില്‍ നിന്നുള്ള 1,00,000, ചെടികള്‍ ആണ്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. തായ്‌ലന്‍ഡ്‌, സ്‌കോട്ട്‌ലാന്‍ഡ്‌, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത ചെടികള്‍ മേളയിലുണ്ട്‌. പൂനെ, ബാം?ൂര്‍, ഹൊസൂര്‍, അഗളികോട്ട, മൈസൂര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ സ്‌ഥലങ്ങളില്‍ നിന്നുള്ള ചെടികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടിട്ടുണ്ട്‌. ഷോ സമയം രാവിലെ 10 മുതല്‍ രാത്രി 10.30 വരെയാണ്‌. മുതിര്‍ന്നവര്‍ക്ക്‌ ടിക്കറ്റ്‌ നിരക്ക്‌ 120 രൂപയാണ്‌. കുട്ടികള്‍ക്ക്‌ പ്രവേശന ഫീസ്‌ 50 രൂപ മാത്രം. വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക്‌ കിഴിവ്‌ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും.

Ads by Google
Advertisement
Thursday 25 Dec 2025 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW