Wednesday, March 11, 2026 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 05.10 AM

ക്രിസ്‌മസ്‌ പുതുവത്സര ചങ്ങാതികൂട്ടം

uploads/news/2025/12/817582/1.jpg

കുറ്റ്യാടി: സമഗ്ര ശിക്ഷ കുന്നുമ്മല്‍ ബ്ലോക്ക്‌ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ക്രിസ്‌മസ്‌ പുതുവത്സര ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. ആനകുളത്തെ ആരവിന്റെ വീട്ടിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വീട്ടില്‍ സഹപാഠികള്‍ ഒത്തുചേര്‍ന്ന്‌ ആടിയും, പാടിയും കലാപരിപാടികള്‍ അവതരിപ്പിച്ചും സന്തോഷം പങ്കിടുന്ന പരിപാടിയാണ്‌ ചങ്ങാതിക്കൂട്ടം. ജി.എല്‍.പി കൂടലിലെയും അയല്‍കൂട്ടത്തിലെയും ചങ്ങാതിക്കൂട്ടമാണ്‌ ആരവിനെ കാണാനെത്തിയത്‌.
ക്രിസ്‌മസ്‌ പപ്പയുടെ സാന്നിദ്ധ്യത്തില്‍ പാട്ടുകള്‍ പാടി പരിപാടി ഗംഭീരമാക്കി. കുന്നുമ്മല്‍ ബി.പി.സി എം.ടി പവിത്രന്റെ അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ രമേശന്‍ മണലില്‍ ഉദ്‌ഘാടനം ചെയ്‌തു. ഗായകരായ നവാസ്‌ കുണ്ടുതോടും, ജസ്‌ന നവാസും മുഖ്യാതിഥികളായി സനൂപ്‌ സി.എന്‍, സുനില്‍കുമാര്‍, ബിന്ദു ടി, സുവിത കെ, ഷൈബി ടി.ഐ, സുധ സന്‍ജീവ്‌, നൈസാം എ.ടി.കെ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 25 Dec 2025 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW