-->
മുഹമ്മ: അവധിക്കാലത്ത് പാതിരാമണല്‍ ദ്വീപിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം വര്‍ധിച്ചു. സംസ്‌ഥാന ജലഗതാഗത വകുപ്പ് മുഹമ്മ സ്‌റ്റേഷനില്‍ നിന്നു പാതിരാമണല്‍ ദ്വീപിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്ന ട്രിപ്പുകളില്‍ തിരക്കേറിയിരിക്കുകയാണ്. മുഹമ്മ സ്‌റ്റേഷനില്‍ നിന്നു രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാണ് സ്‌പെഷ്യല്‍ ട്രിപ്പുകള്‍ ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 100 രൂപ കണക്കില്‍ 10 പേര്‍ക്ക് 1000 രൂപയാണ് ഈടാക്കുന്നത്. പാതിരാമണല്‍ ഉള്‍ക്കാഴ്‌ചകള്‍ കാണാന്‍ ഒരു മണിക്കൂര്‍ സമയവും അനുവദിച്ചിട്ടുണ്ട്. ബുക്കിങ്ങിന് ഫോണ്‍: 9400050331.