Friday, March 13, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 05.09 AM

ആലപ്പുഴയ്‌ക്ക് അഴകേകി സാന്താ വാക്കത്തണ്‍

uploads/news/2025/12/817578/1.jpg

ആലപ്പുഴ: ക്രിസ്‌മസിന്റെ വരവറിയിച്ച്‌ അത്‌ലറ്റിക്കോഡി ആലപ്പിയുടെ നേതൃത്വ ത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച സാന്താ വാക്കത്തോണ്‍ ശ്രദ്ധേയമായി. വാക്കത്തോണില്‍ കുട്ടികളും മുതിര്‍ന്നവും അത്‌ലറ്റുകളുമായ നൂറുകണക്കിന്‌ ആളുകളും പങ്കെടുത്തു. റിക്രിയേഷന്‍ ഗ്രൗണ്ടിന്‌ സമീപമുള്ള ആല്‍പൈറ്റ്‌ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച വാക്കത്തോണ്‍ നാല്‍പ്പാലത്തെ വലം വെച്ച്‌ നഗരത്തിലൂടെ സഞ്ചരിച്ചു. രാവിലെ ഏഴിന്‌ ആരംഭിച്ച സാന്താവാക്കത്തോണ്‍ പി. പി. ചിത്തരഞ്‌ജന്‍ എം.എല്‍.എ ഫ്‌ളാഗ്‌ ഓഫ്‌ നിര്‍വഹിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.
സഹജീവികളെ ചേര്‍ത്ത്‌ നിര്‍ത്തി പരസ്‌പര സഹായങ്ങള്‍ നല്‍കി ആഘോഷങ്ങളെ വരവേല്‍ക്കണമെന്ന്‌ പി.പി. ചിത്തരഞ്‌ജന്‍ പറഞ്ഞു അത്‌ലറ്റിക്കോഡി ആലപ്പി പ്രസിഡന്റ്‌ അഡ്വ. കൂര്യന്‍ ജയിംസ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌ വി.ജി. വിഷ്‌ണു മുഖ്യപ്രഭാഷണം നടത്തി. ജീവേഷ്‌ ,പി.കെ. അനില്‍ തങ്കമണി, ഫിലിപ്പ്‌ തോമസ്‌ , പ്രജീഷ്‌ ദേവസ്യ , ഡോ. എസ്‌. രൂപേഷ്‌ . എ.വി. ജെ. ബാലന്‍,എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 25 Dec 2025 05.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW