Wednesday, March 11, 2026 Last Updated 24 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 05.02 AM

ശരണ വീഥികള്‍ ഒരുങ്ങി; തങ്ക അങ്കി ഘോഷയാത്രക്ക്‌ ഇന്ന്‌ തുടക്കം

uploads/news/2025/12/817317/4.jpg

ആറന്മുള: ശബരീശ വിഗ്രഹത്തില്‍ മണ്ഡല പൂജക്ക്‌ ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്രക്ക്‌ ഇന്ന്‌ ആറന്മുളയില്‍ തുടക്കം. നാല്‌ ദിവസം നീണ്ടു നില്‍ക്കുന്ന ഘോഷയാത്ര രാവിലെ ഏഴിന്‌ ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും . രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശനത്തിന്‌ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീ ചിത്തിര തിരുനാള്‍ ബാലരമ വര്‍മ്മ ശബരിമല അയ്യപ്പസ്വാമിക്ക്‌ മണ്ഡല പൂജയ്‌ക്ക് ചാര്‍ത്താനായി നടയ്‌ക്കു വച്ചതാണ്‌ തങ്ക അങ്കി. വിവിധ സ്‌ഥലങ്ങളില്‍ സ്വീകരണങ്ങള്‍ക്ക്‌ ശേഷം ഘോഷയാത്ര 26 ന്‌ പമ്പയില്‍ എത്തും.തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 26 നും മണ്ഡല പൂജ 27 നും നടക്കും.
ആറന്മുളയില്‍ നിന്നും രാവിലെ പുറപ്പെടുന്ന ഘോഷയാത്ര കോഴഞ്ചേരി,ഇലന്തുര്‍ വഴി ഓമല്ലൂരില്‍ എത്തി രാത്രി വിശ്രമിക്കും. രണ്ടാം ദിവസം കോന്നി മുരിങ്ങമംഗലത്തും,മൂന്നാം ദിവസം രാത്രി പെരുനാട്‌ ക്ഷേത്രത്തിലുമാണ്‌ വിശ്രമിക്കുന്നത്‌. രാവിലെ ആറന്മുളയില്‍ നിന്നും പുറപ്പെട്ട്‌ തേവലശേരി ദേവി ക്ഷേത്രത്തില്‍ പ്രത്യേക സ്വീകരണവും പ്രഭാത ഭക്ഷണവും.കോഴഞ്ചേരി,പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം,ഇലന്തുര്‍ ഭഗവതികുന്ന്‌ ദേവിക്ഷേത്രം,ശ്രീമഹാഗണപതി ക്ഷേത്രം വഴി 12 ന്‌ ശ്രീനാരായണ മംഗലം ധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ എത്തിച്ചേരും.വിശ്രമത്തിന്‌ ശേഷം ഇവിടെ നിന്നുംരണ്ടിന്‌ പുറപ്പെട്ട്‌അയത്തില്‍ ,മെഴുവേലി,ഇലവുംതിട്ട,പ്രക്കാനം വഴി ചീക്കനാല്‍ എത്തുമ്പോള്‍ നിറപറകളോടെ സ്വീകരണം.ഇവിടെ നിന്നും വാദ്യ മേളങ്ങളോടെ ആണ്‌ ഓമല്ലൂര്‍രക്‌തകണ്‌ഠ സ്വാമി ക്ഷേത്രത്തിലേക്ക്‌ ഘോഷയാത്ര രാത്രി എത്തുന്നത്‌.

Ads by Google
Advertisement
Tuesday 23 Dec 2025 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW