Friday, March 13, 2026 Last Updated 23 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 05.02 AM

പന്തളം മഹാദേവക്ഷേത്രോത്സവം: താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു

uploads/news/2025/12/817316/3.jpg

പന്തളം: വര്‍ഷങ്ങളായി മഹാദേവ ഹിന്ദുസേവാസമിതിയും ഞെട്ടൂര്‍ പ്രാദേശിക സഭയും ചേര്‍ന്ന്‌ പന്തളം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു മുമ്പായി നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഉത്സവത്തിന്റെ മുന്നോടിയായുള്ള പറയ്‌ക്കെഴുന്നള്ളിപ്പിന്‌ തിടമ്പ്‌ ചെറിയ വള്ളത്തില്‍ അച്ചന്‍കോവിലാറിലൂടെ ഞെട്ടൂര്‍ കരയിലേക്കെത്തിച്ചാണ്‌ അവിടെ എഴുന്നെള്ളത്ത്‌ ക്രമീകരിച്ചത്‌. ആനയെ എഴുന്നള്ളിക്കുന്നതിന്‌ നിയമം കര്‍ശനമാവുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്‌തതോടുകൂടി ഇത്തവണ ഒരു ദിവസം രാവും പകലുമായി രണ്ട്‌ ആനകളെയാണ്‌ പറയ്‌ക്ക് എഴുന്നെള്ളിച്ചത്‌.ഒരു വ്യാഴവട്ടക്കാലമായുള്ള കാത്തിരിപ്പിന്‌ വിരാമമിട്ട്‌ വയറപ്പുഴ കടവ്‌ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും പൂര്‍ത്തിയാക്കുവാന്‍ ഇനിയും കാലതാമസമുണ്ട്‌ എന്നാണ്‌ നിര്‍മ്മാണച്ചുമതലയിലുള്ളവര്‍ അറിയിച്ചത്‌. വര്‍ഷങ്ങളായി മഹാദേവ ഹിന്ദുസേവാസമിതിയും ഞെട്ടൂര്‍ പ്രാദേശിക സഭയും ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലമാണ്‌ കുളനട പഞ്ചായത്തിലുള്ള ഭക്‌തര്‍ക്ക്‌ ക്ഷേത്രത്തിലെത്തുന്നതിനുള്ള മാര്‍ഗമായി മാറിയിരുന്നത്‌. വളരെ ശ്രമകരമായി നിര്‍മ്മിക്കുന്ന ഈ താത്‌കാലികപാലം വിഷുവിന്‌ ശേഷമായിരുന്നു അഴിച്ചു മാറ്റുന്നത്‌. രണ്ട്‌ വര്‍ഷം ഈ പാലം അഴിച്ചു മാറ്റുന്നതിന്‌ മുമ്പ്‌ തന്നെ ജലനിരപ്പ്‌ ഉയരുകയും ഇതിന്റെ സാധന സാമഗ്രികള്‍ ഒലിച്ചു പോവുകയും ചെയ്‌തിരുന്നു. അടുത്ത വര്‍ഷത്തെ ഉത്സവത്തില്‍ മുമ്പ്‌ വയറപ്പുഴ പാലം പൂര്‍ത്തീകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

Ads by Google
Advertisement
Tuesday 23 Dec 2025 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW