Thursday, March 12, 2026 Last Updated 43 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 05.02 AM

കിന്‍ഡര്‍ വുമണ്‍ ആന്‍ഡ്‌ ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു

uploads/news/2025/12/817315/2.jpg

ആറന്മുള: കിന്‍ഡര്‍ വുമണ്‍ ആന്‍ഡ്‌ ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്‌ഘാടനം ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ നിര്‍വ്വഹിച്ചു. മാലക്കര സെന്റ്‌ തോമസ്‌ ഹോസ്‌പിറ്റലിന്റെ യൂണിറ്റായാണ്‌ അന്താരാഷ്ര്‌ട നിലവാരത്തിലുള്ള ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്‌. ആന്റോ ആന്റണി എം.പി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പശ്‌ചാത്തലത്തിലുള്ള സ്‌ത്രീകള്‍ക്ക്‌ സൗജന്യ രോഗനിര്‍ണ്ണയം, ശസ്‌ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സ, തുടര്‍പരിചരണം എന്നിവ ലഭ്യമാക്കുന്നതിനായി വകയിരുത്തിയ പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയുടെ ഔദ്യോഗിക കൈമാറ്റം കിന്‍ഡര്‍ ഹോസ്‌പിറ്റല്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. വി.കെ പ്രദീപ്‌ കുമാര്‍, സെന്റ്‌ തോമസ്‌ ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍മാരായ ഡോ. എ. ചെറിയാന്‍, ഡോ. രാജമ്മ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വ്വഹിച്ചു. ആറന്മുള പഞ്ചായത്ത്‌ സെക്രട്ടറി രാജേഷ്‌ കുമാര്‍ പദ്ധതി ഏറ്റുവാങ്ങി.ഡോ. ചാര്‍ളി ചെറിയാന്‍ ,ബ്രാന്‍ഡ്‌ അംബാസഡര്‍ അമല പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 23 Dec 2025 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW