Saturday, March 14, 2026 Last Updated 12 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 05.02 AM

തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയില്‍ ക്ഷേമ ദിനാഘോഷ സമാപനം മന്ത്രി വി. അബ്‌ദുറഹിമാന്‍ ഉദ്‌ഘാടനം ചെയ്‌തു

uploads/news/2025/12/817312/3.jpg

തവനൂര്‍: ജയില്‍ അന്തേവാസികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനും അവരുടെ സര്‍ണ്മവാസനകളെ സമൂഹത്തിന്‌ ഉപയുക്‌തമാക്കാനുമായി തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ആന്‍ഡ്‌ കറക്ഷണല്‍ ഹോമില്‍ ഈ മാസം നാലു മുതല്‍ ആരംഭിച്ച ജയില്‍ ക്ഷേമ ദിനാഘോഷം -കലാരവം 2025 ന്‌ തിരശ്ശീല വീണു. സമാപന സമ്മേളനം കായിക- ന്യൂനപക്ഷ ക്ഷേമ -വഖഫ്‌ വകുപ്പ്‌ മന്ത്രി വി. അബ്‌ദുറഹിമാന്‍ ഉദ്‌ഘാടനം ചെയ്‌തു.
തെറ്റ്‌ തിരുത്തി ജീവിതത്തിലേക്ക്‌ തിരിച്ചെത്തുന്നതിനിടയിലുള്ള ഇടക്കാല ഇടമാണ്‌ ജയില്‍. അന്തേവാസികളെ ജീവിതത്തിലേക്ക്‌ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്‌തുവരുന്നുണ്ട്‌. ജയില്‍ ജീവിതം കൂടുതല്‍ മാനസികോല്ലാസമാക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടര്‍ഫ്‌ നിര്‍മ്മിക്കുന്ന വിഷയം പരിഗണയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.ടി. ജലീല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളിലെ വിജയികള്‍ക്ക്‌ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. തവനൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ്‌ കറക്ഷണല്‍ ഹോം സൂപ്രണ്ട്‌ കെ.വി. ബൈജു സ്വാഗതം പറഞ്ഞു.
സിനിമാതാരം സുധീര്‍ സുകുമാരന്‍ വിശിഷ്‌ടാതിഥിയായിരുന്നു. സാമൂഹ്യനീതി വകുപ്പ്‌ ജില്ലാ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, പ്ര?ബേഷന്‍ ഓഫീസര്‍ പി. സുബീഷ്‌, മഞ്ചേരി സ്‌പെഷ്യല്‍ സബ്‌ ജയില്‍ സൂപ്രണ്ട്‌ വി. വിനീത്‌ , തിരൂര്‍ സബ്‌ജയില്‍ സൂപ്രണ്ട്‌ എന്‍.കെ. അബ്‌ദുല്‍ ബഷീര്‍, അസിസ്‌റ്റന്റ്‌ സൂപ്രണ്ട്‌ കെ. ചിത്രന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സി.പി. റിനേഷ്‌, വാര്‍ഡ്‌ മെമ്പര്‍ ജിജിനി ചടങ്ങില്‍ സംബന്ധിച്ചു.

Ads by Google
Advertisement
Tuesday 23 Dec 2025 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW