-->
തേഞ്ഞിപ്പലം: കുണ്ടേരിപ്പാടത്ത് ജൈവ നെല്‍കൃഷിയിറക്കി ജനശ്രീ ഗ്രാമീണ വായനശാല കര്‍ഷ കൂട്ടായ്‌മ. ജൈവ കര്‍ഷകന്‍ കെ.ടി. അനിരുദ്ധന്റെ 30 സെന്റ് പാടത്താണ് കൃഷി ഇറക്കിയത്. ജൈവ നെല്‍ വിത്തായ ഉമ പൂര്‍ണ്ണമായും ജീവാണു വളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്ുന്നതയ്. നടീല്‍ ഉല്‍സവം മൂന്നാം വാര്‍ഡ് അംഗം അംബികാ ഗോപാലന്‍ ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ് അംഗങ്ങളായ പിയൂഷ് അണിശ്ശേരി, എ.കെ. സൈനുല്‍ ആബിദ്, ടി. ജയകൃഷ്‌ണന്‍, ലൈബ്രറി വൈസ് പ്രസിഡണ്ട് ടി.എം. നാരായണന്‍, ലൈബ്രറി സെക്രട്ടറി കെ .സുഭാഷ് പ്രസംഗിച്ചു. ഞാറ് നടീലിന് ദാസന്‍ കക്കാട്ട്, പി.വി. സിജു, സുരേഷ് കണിയാളി, ആര്‍.പി. രമേഷ് കുമാര്‍, സജിത്ത് കുന്നുമ്മല്‍, പി.പി. മൊയ്‌തീന്‍ കോയ, പുഷ്‌പ ശ്രീനിവാസന്‍, ടി.സി. നിഷ നേതൃത്വം നല്‍കി.