Thursday, March 12, 2026 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 05.02 AM

ഇളമ്പള്ളിയില്‍ നിരവധിപേരെ പേപ്പട്ടികടിച്ചു; വളര്‍ത്തുനായ്‌ക്കള്‍ക്കും കടിയേറ്റു

uploads/news/2025/12/817309/4.jpg

ഇളമ്പള്ളി: വേരുങ്കല്‍പ്പാറ ഭാഗത്ത്‌ നിരവധി പേര്‍ക്ക്‌ ഇന്നലെ പേപ്പട്ടികളുടെ കടിയേറ്റു. വളര്‍ത്തുനായ്‌ക്കളേയും കടിച്ചു. ഇതില്‍ ഒന്നിനെ പേപ്പട്ടി പാതി തിന്ന നിലയില്‍ കണ്ടെത്തി. പട്ടി കുഞ്ഞുങ്ങളേയും കടിച്ചു കൊന്നു. ഇളമ്പള്ളി ചിറക്കാട്ട്‌ സി.ആര്‍. രാജേന്ദ്രന്‍ (73), കൗസ്‌തുഭത്തില്‍ സന്തോഷ്‌ കുമാര്‍ (58), ഇടപ്‌ളാത്ത്‌ ഉഷ (55), വേനംപുറത്ത്‌ കരോട്ട്‌ അമ്മിണിയമ്മ , വേനംപുറത്ത്‌ താഴെ ആരവ്‌ (11), തുടങ്ങി നിരവധി പേര്‍ക്കാണ്‌ പേപ്പട്ടികളുടെ ആക്രമത്തില്‍ പരിക്കേറ്റത്‌. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കടിയേറ്റ വളര്‍ത്തുനായ്‌ക്കള്‍ നിരീക്ഷണത്തിലാണെങ്കിലും, തെരുവുനായ്‌ക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്‌. ഇത്‌ ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നുണ്ട്‌. പേപിടിച്ച്‌ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന മൂന്ന്‌ നായ്‌ക്കളില്‍ രണ്ടെണ്ണത്തിനെ പിന്നീട്‌ ചത്ത നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. ഒന്നിനെകൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ നാട്ടുകാര്‍. വിവരമറിഞ്ഞ്‌ പള്ളിക്കത്തോട്‌ പോലീസും സ്‌ഥലത്ത്‌ എത്തിയിരുന്നു.

Ads by Google
Advertisement
Tuesday 23 Dec 2025 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW