-->
കോട്ടയം: ക്രിസ്‌മസിലേക്ക് നീങ്ങവേ കുരുക്കില്‍ മുറുകി കോട്ടയം. ഇന്ന് സ്‌കൂള്‍ പരീക്ഷകള്‍ കൂടി അവസാനിക്കുന്നതോടെ തിരക്ക് വര്‍ധിക്കും.നാലു വശത്തു നിന്നും നഗരത്തിലേക്ക് പ്രവേശിക്കാന്‍ ഏറെ സമയം കാത്തുനില്‍ക്കേണ്ട അവസ്‌ഥയാണ്. രാവിലെയും വൈകിട്ടും ക്രിസ്‌മസ് ഒരുക്കങ്ങള്‍ക്കായുള്ള സാധന സാമഗ്രികള്‍ വാങ്ങാനെത്തുന്നവരുടെ തിരക്കാണ് നഗരത്തിലെങ്ങും.
കെ.കെ. റോഡ്, ബേക്കര്‍ ജങ്‌ഷന്‍, തിരുനക്കര, എം.സി റോഡ് നാട്ടകം, മണിപ്പുഴ തുടങ്ങി നിരവധിയിടങ്ങളിലാണ് ഗതാഗതക്കുരുക്ക് നീളുന്നത്. സ്വകാര്യ,കെ.എസ്.ആര്‍.ടി.സി.ബസുകളുടെ യാത്രയെയും കുരുക്ക് പ്രതികൂലമായി ബാധിക്കുന്നു. തിരക്കേറുകള്‍ ബസുകള്‍ റൂട്ട് മാറ്റി സര്‍വീസ് നടത്തുന്നതും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കളത്തിപ്പടി മുതല്‍ കലക്‌ടറ്റേ എന്നും രാവിലെ 9 മുതല്‍ 11 വരെ വരെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കുരുക്കു മുറുകുമ്പോള്‍ പകല്‍ച്ചൂടില്‍ ഇരുചക്രവാഹനങ്ങളിലെത്തുന്നവരും ബുദ്ധിമുട്ടുന്ന അവസ്‌ഥയാണ്.
സിഗ്നലിലും ഏറെ നേരം കാത്തുകിടന്നാലേ കടക്കാനാവൂ. ബേക്കര്‍ ജങ്‌ഷനില്‍ കുമരകം റോഡില്‍ നിന്നു വരുന്നവര്‍ക്കാണ് ഏറെ ദുരിതം. വണ്‍വേ റോഡാണെങ്കിലും ടി.ബി. റോഡിലും തിരക്കിന് കുറവില്ല. കെ.എസ്.ആര്‍.ടി.സി.സി സ്‌റ്റാന്റില്‍ നിന്ന് ബസുകള്‍ നിര നിരയായി ഇറങ്ങുന്നതോടെ ഏറെ നേരം ഇഴയണം. അവധി ദിവസങ്ങളിലാണ് തിരക്കേറുന്നത്. ഇടറോഡുകളും ബൈപ്പാസ് റോഡുകള്‍ ഉള്‍പ്പെടെ വാഹനങ്ങളാല്‍ നിറയും. ക്രിസ്‌മസ് ദിവസം അടുക്കുന്നതോടെ, നഗരത്തില്‍ ഇനിയും തിരക്കേറും.