Saturday, March 14, 2026 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 05.02 AM

മള്ളിയൂരില്‍ അയ്യപ്പഭക്‌തരുടെ വന്‍ തിരക്ക്‌

uploads/news/2025/12/817306/1.jpg

കോട്ടയം : മണ്ഡലകാലം പരിപൂര്‍ണ്ണമാകാന്‍ ദിവസങ്ങള്‍ ശേഷിക്കേ മള്ളിയൂരില്‍ അയ്യപ്പഭക്‌തരുടെ വന്‍ തിരക്ക്‌.പ്രതിദിനം 10000 ത്തോളം തീര്‍ത്ഥാടകരാണ്‌ മള്ളിയൂരപ്പനെ തൊഴുത്‌ പ്രസാദം കഴിച്ച്‌ മടങ്ങുന്നത്‌. കഴിഞ്ഞ കാലങ്ങളില്‍ ഇല്ലാത്ത ഭക്‌തരുടെ പ്രവാഹമാണ്‌ ഇക്കുറി ദര്‍ശിക്കുന്നതെന്ന്‌ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു.ശബരിമലയിലേക്കും തിരിച്ചുമുള്ള ഭക്‌തരുടെ പ്രധാന ഇടത്താവളമായി മള്ളിയൂര്‍ മാറുകയാണ്‌.അയ്യപ്പഭക്‌തര്‍ക്ക്‌ വിശ്രമിക്കുന്നതിനും വിരി വെക്കുന്നതിനും ആയി വിപുലമായ ക്രമീകരണമാണ്‌ ഇവിടെ. രാവും പകലും ശരണമന്ത്രങ്ങളുമായി അയ്യപ്പ ഭക്‌തരുടെ വാഹനങ്ങള്‍. വിശാലമായ പാര്‍ക്കിങ്ങ്‌ ഇടം, വിരിവെക്കാനുള്ള ഷെഡുകള്‍, ശുചിമുറികള്‍.പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി 11.30 വരെ അന്നദാന പുര സജീവമാണ്‌. പരിസ്‌ഥിതി സൗഹൃദമായ സ്‌റ്റീല്‍ പ്ലേറ്റുകളാണ്‌ ഉപയോഗിക്കുന്നത്‌.ഭക്‌തര്‍ക്ക്‌ സേവനവുമായി ഉറങ്ങാതെ സന്നദ്ധ സേന.മകരവിളക്ക്‌ കഴിഞ്ഞു ശബരിമല സീസണ്‍ സമാപനം വരെ ഇവിടെ വിശ്രമമില്ല.

Ads by Google
Advertisement
Tuesday 23 Dec 2025 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW