-->
തലശേരി: കണ്ടിക്കല്‍ പ്ലാസ്‌റ്റിക് സംഭരണ പുനരുപയോഗ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 2.81 കോടിയുടെ നഷ്‌ടം സംഭവിച്ചതായി പരാതി. ഇത് സംബന്ധിച്ച് ഉടമ ന്യൂമാഹി എടന്നൂര്‍ കിടാരംകുന്നിലെ ടി.കെ.മുഹമ്മദ് റഫീഖിന്റെ പരാതിയില്‍ തലശ്ശേരി പോലീസ് കെസെടുത്തു.
പരാതിക്കാരന്റെയും അനുജന്‍ റഹീസിന്റെയും പാര്‍ട്ടണര്‍ഷിപ്പിലുള്ള എല്‍റാഫ ട്രേഡേഴ്‌സ്, സിറ്റി പ്ലാസ്‌റ്റിക് എന്നീ സ്‌ഥാപനങ്ങള്‍ക്ക് തീപ്പിടിച്ചതില്‍ 1.5 കോടിയുടെ നഷ്‌ടം സംഭവിച്ചതായാണ് പരാതി. തൊട്ടടുത്തുള്ള ആര്‍.ആര്‍. സ്‌റ്റീല്‍ കമ്പനിക്ക് 1.25 കോടിയുടെയുടെയും റാങ്ക് ഓട്ടോമൊബൈല്‍സിന് ആറ് ലക്ഷം രൂപയുടെയും നഷ്‌ടം സംഭവിച്ചു. തീപ്പിടിത്തത്തിന്റെ കാരണമറിയില്ലെന്ന് പരാതിയില്‍ പറഞ്ഞു. ശനിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷം 2.50നാണ് തീപ്പിടിച്ചത്. ഞായറാഴ്‌ച വൈകിട്ട് ആറിനാണ് തീപൂര്‍ണമായി അണച്ചത്. അതുവരെ പുകഞ്ഞുകൊണ്ടിരിന്നു. ഏറെ ദൂരം കറുത്ത പുക വ്യാപിച്ചു.
ഞായറാഴ്‌ച രാവിലെ മുതല്‍ ഗോഡൗണിലെ മാലിന്യം നീക്കി വെള്ളമടിച്ചു. തീപ്പിടത്തത്തില്‍ ഗോഡൗണ്‍ കത്തിനശിച്ചു.തലശേരി, പാനൂര്‍, കൂത്തുപറമ്പ്, കണ്ണൂര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള അഗ്നിരക്ഷാസേനയുടെ യുണിറ്റ് ഞായറാഴ്‌ച സ്‌ഥലത്തുണ്ടായിരുന്നു.തലശേരി സ്‌റ്റേഷന്‍ ഓഫീസര്‍ കെ.രാജീവന്‍ തീ അണയ്‌ക്കാന്‍ നേതൃത്വം നല്‍കി.മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം തീ അണക്കാനായി ഉപയോഗിച്ചു. വെല്‍ഡിങ്ങ് ജോലികള്‍ക്കിടെ തീപ്പൊരി പ്ലാസ്‌റ്റിക് അവശിഷ്‌ടങ്ങളിലേക്ക് വന്‍ തീ പിടിച്ചെന്നാണ് പ്രാഥമിക നിഗമനം. തിപ്പിടത്തിന്റെ കാരണം സംബന്ധിച്ച അടുത്ത ദിവസം ബന്ധപ്പെട്ടവര്‍ പരിശോധന നടത്തും. തീപ്പിടുത്ത സമയത്ത് 60 ഓളം തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു.ആളാപയം സംഭവിച്ചിരുന്നില്ല. തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡ് കത്തിനശിച്ചു. ഇവരുടെ പേഴ്‌സ്, മൊബെല്‍ ഫോണ്‍, അധാര്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡ്, പാന്‍, കാര്‍ഡ്, വസ്‌ത്രങ്ങള്‍ എന്നിവ നഷ്‌ടമായി.