Wednesday, March 11, 2026 Last Updated 28 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 05.02 AM

സി.പി.എം ഓഫീസിന്‌ തീയിട്ടു

uploads/news/2025/12/817303/2.jpg

പാനൂര്‍: സി.പി.ഐ.എം പാറാട്‌ ബ്രാഞ്ച്‌ ഓഫീസിന്‌ തീയിട്ടു. തിങ്കള്‍ പുലര്‍ച്ചെയോടെയാണ്‌ പാറാട്‌ ടൗണ്‍ കല്ലിക്കണ്ടി റോഡിലുള്ള വാടക കെട്ടിടത്തില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പാറാട്‌ ടൗണ്‍ ബ്രാഞ്ച്‌ ഓഫീസിന്‌ തീയിട്ടത്‌. ആക്രമണത്തിന്‌ പിന്നില്‍ മുസ്ലിം ലീഗാണെന്ന്‌ സി.പി.എം ആരോപിച്ചു.ജനലിലൂടെ പെട്രോള്‍ ഉള്ളിലെക്കൊഴിച്ചു കത്തിക്കുകയായിരുന്നു. അകത്തുണ്ടായിരുന്ന പാര്‍ട്ടി പതാകകളും, പ്രചാരണ ബോര്‍ഡുകളും, ഫര്‍ണിച്ചറുകളും, പുസ്‌തകങ്ങളും, നേതാക്കന്‍മാരുടെ ഫോട്ടോയടക്കം കത്തി നശിച്ചു.നിരവധി വ്യാപര സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഓഫീസാണ്‌ അക്രമിച്ചത്‌. തീ ആളിപ്പടരാതി രുന്നതിനാലാണ്‌ വന്‍ അപകടമാണ്‌ വഴി മാറിയത്‌. കൊളവല്ലൂര്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി സാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സ്‌ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്‌, ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രന്‍, ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്‌ദുള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഓഫീസ്‌ സന്ദര്‍ശിച്ചു.

Ads by Google
Advertisement
Tuesday 23 Dec 2025 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW