Thursday, March 12, 2026 Last Updated 57 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 05.02 AM

കൂവ ഗ്രാമം പദ്ധതിക്ക്‌ തുടക്കമായി

uploads/news/2025/12/817302/1.jpg

കൂത്തുപറമ്പ്‌: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്‍ വാര്‍ഷിക പദ്ധതി 2025-26 ഉള്‍പ്പെടുത്തി കൂവ ഗ്രാമം പോഷകസമൃദ്ധി മിഷന്റെ ഭാഗമായി പഞ്ചായത്തിലെ 550 കര്‍ഷകര്‍ക്ക്‌ വിത്ത്‌ നല്‍കി. മെമ്പര്‍ എന്‍.കെ അധ്യക്ഷതയില്‍ വാര്‍ഡ്‌ മെമ്പര്‍ സി.കെ ഷീന, ഒ.കെ ചന്ദ്രികയ്‌ക്ക് കൂവ വിത്ത്‌ നല്‍കി ഉദ്‌ഘാടനം നിര്‍വഹിച്ചു. 165000 രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ഇം?ീഷുകാര്‍ ഇതിന്‌ ആരോറൂട്ട്‌ എന്ന്‌ പേരിട്ടു. അസ്‌ത്രംപോലെ മണ്ണിലേക്ക്‌ ചുഴിഞ്ഞിറങ്ങി വളരുന്നതുകൊണ്ട്‌ അതിനെ ആരോറൂട്ടെന്ന്‌ വിളിച്ചു. അതിലുപരി അതൊരു ഔഷധമാണ്‌. പറമ്പുകളില്‍ യഥേഷ്‌ടം കണ്ടുവരുന്ന ഒരു സസ്യയിനമാണിത്‌. ഒഴിഞ്ഞ പറമ്പുകളില്‍ ഈര്‍പ്പവും നല്ല വെയിലുംകിട്ടുന്നിടത്ത്‌ ധാരാളം തഴച്ചുവരുന്നതായതുകൊണ്ട്‌ പണ്ടുകാലത്താരും ഇത്‌ നട്ടുവളര്‍ത്തിയിരുന്നില്ല. പറമ്പില്‍ നിന്നും തുലാം, വൃശ്‌ചിക മാസങ്ങളില്‍ പറിച്ചെടുത്ത്‌ കൂവപ്പലകയില്‍ ഉരസിയെടുത്ത്‌ വെള്ളത്തില്‍ കലക്കി അരിച്ച്‌ പൊടി ഊറാന്‍ വെച്ച്‌ അത്‌ വെയിലത്ത്‌ ഉണക്കിയെടുത്ത്‌ കാലങ്ങളോളം സൂക്ഷിച്ചുവെക്കുകയായിരുന്നു രീതി.നാട്ടില്‍ കൂവക്കിഴങ്ങ്‌ പുഴുങ്ങി പ്രഭാതഭക്ഷണമാക്കി വരുന്നു. കേരളത്തിലെ മണ്ണും കൂവകൃഷിക്ക്‌ അനുയോജ്യമാണ്‌ എന്നതാണ്‌ കൂവകൃഷിയുടെ വേര്‌ കേരളത്തില്‍ പടര്‍ത്താന്‍ കര്‍ഷകര്‍ക്ക്‌ സഹായമാകുന്നത്‌. നല്ല ഇളക്കമുള്ള നിര്‍വാര്‍ച്ചയും വളക്കുറുമുള്ള പശിമരാശിമണ്ണാണ്‌ കൂവകൃഷിക്ക്‌ അനുയോജ്യം. തനിവിളയായോ ഇടവിളയായോ കൂവ കൃഷി ചെയ്ാം.യ ഉല്‌പാദിപ്പിക്കുന്ന കൂവ കര്‍ഷകര്‍ക്ക്‌ നല്ല വില നല്‍കി സംഭരിക്കുകയും കൂവ പൊടി ആയി മാങ്ങാട്ടിടം ബ്രാന്‍ഡില്‍ വിപണിയില്‍ ഇറക്കുമെന്ന്‌ കൃഷി ഓഫീസര്‍ അഖില കെ, പറഞ്ഞു. കൃഷി അസിസ്‌റ്റന്റ്‌ മാരായ കെ. വിജേഷ്‌, ആര്‍. സന്തോഷ്‌ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 23 Dec 2025 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW