-->
കുഞ്ചിത്തണ്ണി: മൂന്നാറിന്റെ കവാടമായ ആനച്ചാലില്‍ മൂന്ന് കോടിയോളം രൂപ മുടക്കി കേരളത്തിലെ ഏറ്റവും വലിയ ?ാസ് ബ്രിഡ്‌ജിന്റെ ഉദ്‌ഘാടനവും, പ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവും ഒരേദിവസം. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 10 ന് ഉദ്‌ഘാടനം നടത്തി എന്നാല്‍ വൈകുന്നേരത്തോടെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കാന്‍ കലക്‌ടറുടെ ഉത്തരവുമെത്തി. ?ാസ് ബ്രിഡ്‌ജ് ആരംഭിച്ച സ്‌ഥലം പാറപുറമ്പോക്കായതിനാലും. റെഡ് സോണില്‍ ഉള്‍പ്പെട്ടതിനാലും, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ അനുമതിയില്ലാതെയുമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സുരക്ഷാ മാനദണ് ഡങ്ങള്‍ പാലിക്കാതെയും അനുമതിയില്ലാതെയും മണ്ണു നീക്കം ചെയ്‌തായി കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസറും2025 മാര്‍ച്ചില്‍ പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറിയുംകളക്‌ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കാരണങ്ങളാലാണ് ഉദ്‌ഘാടന ദിവസംവരെ നോക്കിയിരുന്ന് കലക്‌ടര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. ആനച്ചാലില്‍ കാനച്ചേരില്‍ എല്‍സമ്മയുടെ ഉടമസ്‌ഥതയിലുള്ള ഭൂമിയാലാണ് 35 മീറ്ററോളം ദൂരമുള്ള ?ാസ് ബ്രിഡ്‌ജ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെക്ക് വിനോദ സഞ്ചാരികള്‍ക്ക് കടന്നു ചെല്ലുന്നതിനാവശ്യമായ റോഡു നിര്‍മ്മാണവും പൂര്‍ത്തി യാക്കിയിരുന്നു. മുന്‍കൂട്ടിയുള്ള നിരാക്ഷേപ പത്രം കൂടാതെ ദേവികുളം താലുക്കിലെ 13 പഞ്ചായത്തുകളില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തരുതെന്ന ഹൈക്കോടതി ഉത്തരവും നിരോധനത്തിന് കാരണമായി.