-->
കൊച്ചി: നിലപാടുകളുടെ രാജകുമാരനായിരുന്ന പി.ടി തോമസ് ആദര്‍ശ രാഷ്‌ട്രീയത്തിന്റെ മുഖമുദ്രയായിരുന്നു എന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. എറണാകുളം ഡിസിസി സംഘടിപ്പിച്ച പി.ടി തോമസ് അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലപാടുകളുടേയും നിശ്‌ചയ ദാര്‍ഢ്യത്തിന്റെയും ഒരു പാഠപുസ്‌തകമായിരുന്ന പി.ടി തോമസിന്റെ ഓര്‍മ്മകള്‍ ഇനിയുള്ള കാലങ്ങളിലും ശോഭയോടെ നിലനില്‍ക്കുമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കാലത്തിന്റെ കുത്തൊഴുക്കില്‍ പലരും വിസ്‌മരിക്കപ്പെടുമെങ്കിലും മരണപ്പെട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വിസ്‌മൃതിയിലേക്ക് പോകാത്ത ഒരു വ്യക്‌തിത്വമാണ് പി.ടി എന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപ നേതാവ് കെ. ബാബു എംഎല്‍എ അനുസ്‌മരിച്ചു. അനുസ്‌മരണ ചടങ്ങില്‍ എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പള്ളി ഉമ തോമസ്, കെപിസിസി വൈസ് പ്രസിഡന്റ്‌മാരായ വി.പി സജീന്ദ്രന്‍, ജയ്‌സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ബി.എ അബ്‌ദുല്‍ മുത്തലിബ്, ദീപ്‌തി മേരി വര്‍ഗീസ്, ഐ.കെ രാജു, എം.ആര്‍ അഭിലാഷ്, നേതാക്കളായ കെ.പി ധനപാലന്‍, അജയ് തറയില്‍, ടോണി ചമ്മണി, ലൂഡി ലൂയിസ്, കെ.ബി മുഹമ്മദ് കുട്ടി, കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റ് അലോഷ്യസ്, സേവിയര്‍ പി.കെ, അബ്‌ദുള്‍ റഹ്‌മാന്‍, ആന്‍ സെബാസ്‌റ്റ്യന്‍, സിജോ ജോസഫ്, വി.കെ മിനിമോള്‍, ജോസഫ് ആന്റണി, പി.കെ അബ്‌ദുല്‍ ലത്തീഫ്, സേവിയര്‍ തായങ്കരി, മനോജ് മൂത്തേടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.