-->
തൃപ്പൂണിത്തുറ: ഡിസംബറിന്റെ കുളിരു കോരുന്ന നാളുകളില്‍ ഇരുമ്പനത്ത് കുലകുത്തി പൂത്ത മണിമുല്ല മനസ്സിന് കുളിരുകോരുന്ന കാഴ്‌ചയായി. ഇരുമ്പനം മകളിയം എം. കെ . സോമന്റെ വീട്ടിലെ ബാല്‍ക്കണിയിലാണ് മണിമുല്ല പൂത്തത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഇത് പൂക്കുകയുള്ളൂ. ഇത്തവണ പക്ഷെ കാലാവസ്‌ഥ വ്യതിയാനം മൂലമാണെന്ന് തോന്നുന്നു ചെടികളില്‍ നട്ട മണിമുല്ല ഇല കാണാത്ത വിധമാണ് പൂത്തിട്ടുള്ളത്.