Wednesday, March 11, 2026 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.46 AM

എക്യുമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം നടത്തി

uploads/news/2025/12/817185/3.jpg

മാനന്തവാടി: അപ്പോസ്‌തലിക സഭകളുടെ കൂട്ടായ്‌മയായ എക്യുമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫോറം മാനന്തവാടിയുടെ നേതൃത്വത്തില്‍ സംയുക്‌ത ക്രിസ്‌മസ്‌ ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. മാനന്തവാടിയിലെ 8 അപ്പോസ്‌തലിക സഭകളില്‍പെട്ട 9 ദേവാലയങ്ങളില്‍ നിന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ റാലികള്‍ ആരംഭിച്ചു.
കണിയാരം സെന്റ്‌ ജോസഫ്‌സ് കത്തീഡ്രലില്‍ നിന്നും മാനന്തവാടി സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും ആരംഭിച്ച റാലികളുമായി മറ്റ്‌ ദേവാലയങ്ങളില്‍ നിന്ന്‌ ആരംഭിച്ച റാലികളും ചേര്‍ന്ന്‌ ഗാന്ധി പാര്‍ക്കില്‍ സംഗമിച്ചു. തുടര്‍ന്ന്‌ നഗര പ്രദക്ഷണം നടത്തി സമ്മേളന വേദിയായ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. ക്രിസ്‌മസ്‌ പാപ്പമാരും മാലാഖമാരുടെ വേഷം ധരിച്ച കുഞ്ഞുങ്ങളും വര്‍ണക്കൊടികളും മുത്തുക്കുടകളും വാദ്യമേളങ്ങളും റാലിക്ക്‌ കൊഴുപ്പേകി. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം മന്ത്രി ഒ.ആര്‍. കേളു ഉദ്‌ഘാടനം ചെയ്‌തു. ഇസിഎഫ്‌ പ്രസിഡന്റ്‌ ഫാ. സോണി വാഴകാട്ട്‌ അധ്യക്ഷത വഹിച്ചു. സെന്റ്‌ വിന്‍സന്‍ഷ്യല്‍ സിസ്‌റ്റേഴ്‌സ് സുപ്പീരിയര്‍ ജനറല്‍ മദര്‍ ഫിലോ ക്രിസ്‌തുമസ്‌ സന്ദേശം നല്‍കി.
മാനന്തവാടി അമലോത്ഭവ മാതാ തീര്‍ഥാടന കേന്ദ്രം വികാരി ഫാ. ഏബ്രഹാം അകശാലയില്‍ കേക്ക്‌ മുറിച്ചു. ഫാ. കോശി ജോര്‍ജ്‌, ഫാ. ജോര്‍ജ്‌ കെ. വര്‍ഗീസ്‌, ഫാ. ബേബി പൗലോസ്‌, ഫാ. തോമസ്‌ തുണ്ടിയില്‍, ഫാ. ടി.എം. കുര്യാക്കോസ്‌, ഫാ.സിറിയക്‌ ഓട്ടപ്പള്ളിയില്‍, ഫാ. ഷാജി മൂത്തേടത്ത്‌, ഇസിഎഫ്‌ സെക്രട്ടറി കെ.റോജര്‍ ഹില്‍ട്ടണ്‍, ട്രഷറര്‍ റോജസ്‌ മാര്‍ട്ടിന്‍, ജയിംസ്‌ മാത്യു, കെ.എം. ഷിനോജ്‌, പാപ്പച്ചന്‍ മുശാപ്പിള്ളിയില്‍, സല്‍ജു പള്ളിപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 22 Dec 2025 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW