-->
ബത്തേരി: ബത്തേരി നഗരസഭയില്‍ 36 അംഗങ്ങളും സത്യപ്രതിജ്‌ഞ ചെയ്‌തു അധികാരമേറ്റു. ഡബ്ല്യു.എം.ഒ ഇം?ീഷ് ഹൈസ്‌കൂളില്‍ പ്രത്യേകം സജ്‌ജീകരിച്ച സ്‌റ്റേജിലാണ് സത്യപ്രതിജ്‌ഞ ചടങ്ങ് ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പാലിച്ചുകൊണ്ടാണ് സത്യപ്രതിജ്‌ഞ ചടങ്ങിന് തുടക്കം കുറിച്ചത്. കല്ലുവയല്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച മുതിര്‍ന്ന അംഗം ലീല പാല്‍പ്പാത്തിന് ഭരണാധികാരി സുരേഷ് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് ബത്തേരി മുനിസിപ്പാലിറ്റിയിലെ 35 അംഗങ്ങള്‍ക്കും ലീല പാല്‍പ്പാത്ത് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. ഉപഭരണാധികാരിയും ബത്തേരി മുനിസിപ്പല്‍ സെക്രട്ടറിയുമായ സൈനുദ്ദീന്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഒന്നാം ഡിവിഷന്‍ മുതല്‍ 36 ഡിവിഷനുകളിലും ക്രമമായാണ് അംഗങ്ങളെ സത്യപ്രതിജ്‌ഞയ്‌ക്ക് ക്ഷണിച്ചത്. അഞ്‌ജലി, ഷെറീന അബ്‌ദുള്ള, സി.കെ. സത്യരാജ്, കെ.കെ. മൊയ്‌തു, പ്രിയ വിനോദ്, സംഷാദ് പി, വിനോദ് സി., പ്രീത രവി, വിന്‍സി ബൈജു, ലിഷ, സി.എം. അനില്‍, സുപ്രിയ അനില്‍കുമാര്‍, ടോം ജോസ്, രാധ രവീന്ദ്രന്‍, അബ്‌ദുള്‍ ഗഫൂര്‍ യു.പി, ഇന്ദ്രജിത്ത് എം.ജി, പ്രമോദ് പാളാക്കര, വി.എം. യൂനുസ് അലി, രാധ മഹാദേവന്‍, ഷിഫാനത്ത് വി.കെ, ഷഹര്‍ബാന്‍ എന്ന ബാനു പുളിക്കല്‍, രാധ ബാബു, റസീന അബ്‌ദുല്‍ ഖാദര്‍, നിഷ സാബു, സുലഭി മോസസ്, ബല്‍ക്കീസ് ഷൗക്കത്തലി, ഫൗസിയ, എം.എസ്. വിശ്വനാഥന്‍, എ.പി. പ്രേഷിന്ത്, കെ.സി. യോഹന്നാന്‍, ബിന്ദു പ്രമോദ്, നൗഷാദ് മംഗലശ്ശേരി, ഷേര്‍ളി കൃഷ്‌ണന്‍, ജയേഷ് ജെ.വി., ഹൈറുന്നീസ റിയാസ്. സത്യപ്രതിജ്‌ഞ ചൊല്ലി സ്‌ഥാനം ഏറ്റെടുത്തത്. ഉച്ചയ്‌ക്ക് 12 മണിയോടെ നഗരസഭ ഓഫീസില്‍ ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു. മുതിര്‍ന്ന അംഗംലീല പാല്‍പത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ഭരണാധികാരി സുരേഷും ഉപവരണാധികാരി സൈനുദ്ദീനും ചേര്‍ന്ന് നിയന്ത്രിച്ചു.
ഈ മാസം 26ന് 11 മണിക്ക് ചെയര്‍പേഴ്‌സണെ തിരഞ്ഞെടുക്കണമെന്നും ഉച്ചയ്‌ക്ക് ശേഷം നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ വച്ച് ഡെപ്യൂട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നും അംഗങ്ങള്‍ക്ക് ഭരണാധികാരികള്‍ നിര്‍ദ്ദേശം നല്‍കി. ബത്തേരിയുടെ ഐക്യവും അഭിവൃധിയും വികസനവും ക്ഷേമവും നടപ്പാക്കുന്നതിന് എല്ലാ അംഗങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് സീനിയര്‍ കൗണ്‍സിലറായ രാധാ രവീന്ദ്രന്‍ ആശംസ പ്രസംഗത്തില്‍ അറിയിച്ചു.