Saturday, March 14, 2026 Last Updated 45 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.46 AM

ഒന്നു മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ ഹിന്ദി പഠനം ഉറപ്പുവരുത്തണം: ഹിന്ദി അധ്യാപക്‌ മഞ്ച്‌

തിരൂര്‍: പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ്‌ മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ ഹിന്ദി പഠനത്തിന്‌ സൗകര്യം ഒരുക്കണമെന്ന്‌ ഹിന്ദി അധ്യാപക്‌ മഞ്ച്‌ (ഹം) ജില്ലാ സമ്മേളനം സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ സമ്മേളനം കുറുക്കോളി മൊയ്‌തീന്‍ എം.എല്‍.എ. ഉദ്‌ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ എ. റഫീഖ്‌ അധ്യക്ഷത വഹിച്ചു. ഹിന്ദി അധ്യാപക്‌ മഞ്ച്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ബി. അജികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്‌ഥാന വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ .പി അബ്‌ദുല്‍ അസീസ്‌ സംസ്‌ഥാനതല റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജില്ല വൈസ്‌ പ്രസിഡന്റ്‌ കെ. സത്യനാരായണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ്‌ രഞ്‌ജിത്ത്‌ എസ്‌.കെ.എം. ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ എം. ലീല വരവ്‌ ചെലവ്‌ കണക്കവതരണവും നടത്തി. സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. സിന്ധു, ടി.ടി. കുഞ്ഞഹമ്മദ്‌, എ. അലി സത്താര്‍, ഹം സദാബഹാര്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ സി. സുരേഷ്‌ രാജന്‍, ഹം ജില്ലാ ജോ. സെക്രട്ടറിമാരായ അലി പറമ്പില്‍, യു. സജിത്ത്‌ നാരായണന്‍, എന്‍.കെ. സുബൈര്‍, അക്കാദമിക്‌ കോര്‍ഡിനേറ്റര്‍ എന്‍.പി. രാജേഷ്‌ കുമാര്‍ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. സുഭാഷ്‌ ബാബു, കെ. മുഹമ്മദലി, കെ. ആനന്ദ്‌, പി.പി. ശിഹാബുദ്ദീന്‍, പി. സതീദേവി, എം. ജമാലുദ്ദീന്‍, എസ്‌. രേഖ, എ.കെ. മഞ്‌ജു, പി. ഇസ്‌മായില്‍, കെ. കുഞ്ഞന്‍ ബാവ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പ്രേംചന്ദ്‌ ദിന ക്വിസ്‌ മത്സരത്തിലെ ജില്ലാതല ജേതാക്കള്‍ക്കുള്ള സമ്മാനങ്ങളും തിരൂര്‍ ഉപജില്ലയിലെ സര്‍വീസില്‍ നിന്ന്‌ വിരമിക്കുന്ന ഹിന്ദി അധ്യാപകര്‍ക്കുള്ള ഉപഹാരങ്ങളും സമ്മേളന വേദിയില്‍ വിതരണം ചെയ്‌തു. മലപ്പുറം ജില്ലയിലെ എല്ലാ ഉപജില്ലകളില്‍ നിന്നുമുള്ള ഹിന്ദി അധ്യാപകര്‍ പങ്കെടുത്തു. തിരൂര്‍ ഉപജില്ലാ ഭാരവാഹികളായ ടി. ഓര്‍മ, പി.പി. സൗദ, പി. അഖില, എം.ടി. സലീഫ, പി. രഞ്‌ജിത്ത്‌, എസ്‌.കെ. നിഖില്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 22 Dec 2025 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW