-->
മലപ്പുറം: ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ കളക്‌ടര്‍ വി.ആര്‍ വിനോദ് മുതിര്‍ന്ന അംഗമായ തിരുനാവായ ഡിവിഷന്‍ അംഗം എന്‍.പി. ഷരീഫാബിക്ക് സത്യപ്രതിജ്‌ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് എന്‍.പി. ഷരീഫാബി മറ്റു 32 അംഗങ്ങള്‍ക്ക് പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിന് സാക്ഷിയാകാന്‍ പി. അബ്‌ദുല്‍ ഹമീദ് എം.എല്‍.എ, മുന്‍ ജനപ്രതിനിധികള്‍, രാഷ്ര്‌ടീയ പാര്‍ട്ടി നേതാക്കള്‍ എത്തിയിരുന്നു. സത്യപ്രതിജ്‌ഞക്ക് ശേഷം എന്‍.പി, ഷരീഫാബിയുടെ അധ്യക്ഷതയില്‍ ഭരണസമിതിയുടെ ആദ്യ യോഗവും ചേര്‍ന്നു.
നഗരസഭ അധികാരികള്‍ ചുമതലയേറ്റു
മലപ്പുറം: നഗരസഭയിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. വരണാധികാരിയായ പട്ടികജാതി വികസന ഓഫീസര്‍ കെ.പി. ഷാജി മുതിര്‍ന്ന അംഗമായ മൂന്നാംപടി ഡിവിഷനില്‍ നിന്നും വിജയിച്ച കെ.വി ഗീതയ്‌ക്ക് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു . തുടര്‍ന്ന് കെ.വി. ഗീത അംഗം മറ്റ് 44 അംഗങ്ങള്‍ക്കും സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
താനൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ താനൂര്‍ നഗരസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട 45 അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചൊല്ലി അധികാരമേറ്റു. താനൂര്‍ മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫിസര്‍ കൂടിയായ തിരൂര്‍ ആര്‍.ഡി..ഒ ദിലീപ് കൈനിക്കര താനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം പന്ത്രണ്ടാം ഡിവിഷനില്‍ നിന്ന് വിജയിച്ച കോതങ്ങത്ത് പറമ്പില്‍ അബ്‌ദുമോന്‍ ഹാജിക്ക് സത്യ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് എല്ലാ അംഗങ്ങള്‍ക്കും അബ്‌ദുമോന്‍ ഹാജി സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്‌ഞ ചടങ്ങില്‍ നഗരസഭ സെക്രട്ടറി ടി. അനുപമ സ്വാഗതം പറഞ്ഞു. അന്തരിച്ച മുസ്ലിംലീഗ് നേതാവ് കെ. കുട്ടി അഹമ്മദ് കുട്ടിയുടെ വീട്ടില്‍ നിന്ന് യു.ഡി.എഫ്. അംഗങ്ങളും തെയ്ാലയ റോഡ് ജങ്‌ഷനില്‍ നിന്ന് എല്‍.ഡി.എഫ്. അംഗങ്ങളും ശോഭപറമ്പ് ക്ഷേത്രപരിസരത്ത് നിന്നും ബി.ജെ.പി. അംഗങ്ങളും സ്വത്രന്ത്ര അംഗം ബേബി ശങ്കര്‍ കാരാട് ഭാഗത്ത് നിന്നും പ്രവര്‍ത്തകരോടൊപ്പം പ്രകടനമായെത്തിയാണ് പ്രത്യേകം സജ്‌ജീകരിച്ച സത്യപ്രതിജ്‌ഞ വേദിയിലേക്ക് പ്രവേശിച്ചത്. സത്യപ്രതിജ്‌ഞക്ക് ശേഷം നഗരസഭ ഓഫീസില്‍ ചേര്‍ന്ന പ്രഥമ കൗണ്‍സിലില്‍ മുതിര്‍ന്ന അംഗം അബ്‌ദു മോന്‍ ഹാജി അധ്യക്ഷനായി. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്‌ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 26ന് നടത്തുമെന്ന് കൗണ്‍സിലര്‍മാരെ നഗരസഭ സെക്രട്ടറി ടി. അനുപമ അറിയിച്ചു. പ്രഥമ കൗണ്‍സിലില്‍ പുതിയ അംഗങ്ങള്‍ പ്രസംഗിച്ചു.
തിരൂരങ്ങാടി: നഗരസഭയില്‍ 40 അംഗ ജനപ്രതിനിധികള്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. തിരൂരങ്ങാടി മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ റിട്ടേണിങ് ഓഫിസറായ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍.കെ. ശശി കുമാര്‍ മുതിര്‍ന്ന അംഗം എം.പി. ഹംസക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റു 39 അംഗങ്ങളുടെയും സത്യപ്രതിജ്‌ഞയും നടന്നു.
പൊന്നാനി: നഗരവത്‌ക്കരണത്തിന്റെ സമഗ്രത ലക്ഷ്യമാക്കി പൊന്നാനി നഗരസഭ ഭരണസമിതി അധികാരമേറ്റു. സംസ്‌ഥാനത്തെ ഏറ്റവും വലിയ നഗരസഭകളില്‍ ഒന്നായ പൊന്നാനിയിലെ നഗരസഭയിലെ 53 കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. പൊന്നാനി നഗരസഭ കോമ്പൗണ്ടില്‍ നടന്ന സത്യപ്രതിജ്‌ഞ ചടങ്ങില്‍ മുതിര്‍ന്ന അംഗം സി. ഗംഗാധരന്‍ ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തു. തുടര്‍ന്ന് 52 അംഗങ്ങള്‍ക്ക് ഗംഗാധരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൃഢപ്രതിജ്‌ഞയായും ഈശ്വരനാമത്തിലും അല്ലാഹുവിന്റെ പേരിലുമാണ് അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തത്.
പെരിന്തല്‍മണ്ണ: നഗരസഭയിലേക്ക് വിജയിച്ച 37 അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു അധികാരമേറ്റു. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ കുളിര്‍മല ഡിവിഷനില്‍ നിന്നുള്ള മുതിര്‍ന്ന അംഗം പ്ര?ഫ. നാലകത്ത് മുഹമ്മദ് ബഷീറിന് റിട്ടേണിംഗ് ഓഫിസര്‍ ആയ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ് സത്യപ്രതിജ്‌ഞ ചൊല്ലികൊടുത്തു.
തിരൂര്‍: നഗരസഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 40 അംഗങ്ങള്‍ ചുമതലയേറ്റു. തിരൂര്‍ ടൗണ്‍ ഹാളില്‍ വരണാധികാരി ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ എച്ച്.ഒ. രതീഷ് മുതിര്‍ന്ന അംഗമായ തുഞ്ചന്‍പറമ്പ് വാര്‍ഡില്‍ നിന്നും വിജയിച്ച അഡ്വ. വി. ചന്ദ്രശേഖരന് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
വളാഞ്ചേരി: നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 36 ജനപ്രതിനിധികളുടെ സത്യപ്രതിജ്‌ഞ സി.എച്ച്. അബു യുസഫ് ഗുരുക്കള്‍ സ്‌മാരക മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ നടന്നു. വരണാധികാരിയായ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ജാനറ്റ് ഡാനിയല്‍ വളാഞ്ചേരി വാര്‍ഡില്‍ നിന്നും വിജയിച്ച മുതിര്‍ന്ന അംഗം ചേരിയില്‍ രാമകൃഷ്‌ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. .
മഞ്ചേരി: നഗരസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട 53 ജനപ്രതിനിധികള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. ചുള്ളക്കാട് ഗവ. യു.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മഞ്ചേരി വരണാധികാരി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് എഡ്യൂക്കേഷന്‍ പി.വി. റഫീഖ് ഏറ്റവും പ്രായംകൂടിയ അംഗം വീമ്പൂര്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച വി.കെ. സുന്ദരന് സത്യവാചകം ചൊല്ലി കൊടുത്തു.
നിലമ്പൂര്‍: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 36 ജനപ്രതിനിധികള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. നിലമ്പൂര്‍ നഗരസഭ വരണാധികാരി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.വി. ഷാജു ഏറ്റവും പ്രായംകൂടിയ അംഗമായ രണ്ടാം വാര്‍ഡില്‍നിന്ന് വിജയിച്ച പത്മിനി ഗോപിനാഥിന് സത്യവാചകം ചൊല്ലി കൊടുത്തു.
കോട്ടയ്‌ക്കല്‍: നഗരസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട 35 ജനപ്രതിനിധികള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. കോട്ടയ്‌ക്കല്‍ മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വരണാധികാരി ഡെപ്യൂട്ടി കലക്‌ടര്‍ (എല്‍.ആര്‍) വി.ടി. ഘോലി മുതിര്‍ന്ന അംഗം മൈത്രി നഗര്‍ അഞ്ചാം വാര്‍ഡില്‍ നിന്ന് വിജയിച്ച കൃഷ്‌ണകുമാര്‍ എടപ്പരുത്തിക്ക് സത്യപ്രതിജ്‌ഞ ചൊല്ലി കൊടുത്തു.
കൊണ്ടോട്ടി: നഗരസഭയിലേക്ക് വിജയിച്ച 41 അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു അധികാരമേറ്റു. കൊണ്ടോട്ടി നഗരസഭ പരിസരത്തു നടന്ന പരിപാടിയില്‍ കോട്ടപ്പറമ്പ് ഡിവിഷനില്‍ നിന്നുള്ള മുതിര്‍ന്ന അംഗം സി. കാരിക്കുട്ടിക്ക് റിട്ടേണിംഗ് ഓഫിസറായ ജില്ലാ രജിസ്‌ട്രാര്‍ കെ.പി. ഗിരീഷ് കുമാര്‍ സത്യപ്രതിജ്‌ഞ ചൊല്ലികൊടുത്തു.
പരപ്പനങ്ങാടി: മുനിസിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. രാവിലെ പത്തിന് ടൗണ്‍ സ്‌കൂള്‍ പരിസരത്ത് പ്രത്യേകം സജ്‌ജീകരിച്ച വേദിയിലാണ് ചടങ്ങ് ആരംഭിച്ചത്. മുതിര്‍ന്ന അംഗം എല്‍.ഡി.എഫിലെ കേലച്ചന്‍കണ്ടി ഉണ്ണികൃഷ്‌ണനെ വരണാധികാരി റനി(ടൗണ്‍ പ്ലാനര്‍) ആദ്യം സത്യപ്രതിജ്‌ഞ ചെയ്യിച്ചു.
ബ്ലോക്ക് പഞ്ചായത്തുകളില്‍ പുതിയ അംഗങ്ങള്‍ ചുമതലയേറ്റു
മലപ്പുറം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തത്.
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍.വി ഷൈജേഷ് മുതിര്‍ന്ന അംഗമായ വെസ്‌റ്റ് കോഡൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച എന്‍. കുഞ്ഞീതുവിന് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്‌ടര്‍ നാജില ഉബൈദുള്ള ഏറ്റവും പ്രായം കൂടിയ അംഗമായ കച്ചേരിപ്പടി ഡിവിഷനിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്നും വിജയിച്ച അബ്‌ദുല്‍ മജീദിന് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അദ്ദേഹം 18 അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ 13 അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടര്‍ സി ആഷിക് ബാബു മുതിര്‍ന്ന അംഗമായ വെളിയങ്കോട് ഡിവിഷനില്‍ നിന്നും വിജയിച്ച ടി.എം സിദ്ദിഖിന് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
മങ്കട ബ്ലോക്ക് പഞ്ചായത്തില്‍ 15 അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വരണാധികാരി ഡെപ്പ്യൂട്ടി കലക്‌ടര്‍ (ആര്‍.ആര്‍ ) ലത മുതിര്‍ന്ന അംഗമായ വടക്കാങ്ങര ഡിവിഷന്‍ അഞ്ചാം വാര്‍ഡില്‍ നിന്നും വിജയിച്ച മുഹമ്മദ് ഹനീഫ പെരിഞ്ചേരിക്ക് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ 19 അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വരണാധികാരി കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്‌മെന്റ് ജോയിന്റ് റെജിസ്‌ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര മുതിര്‍ന്ന അംഗമായ നെന്മിനി ഡിവിഷന്‍ ഒന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച പി. രാധാകൃഷ്‌ണന് സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു
നിലമ്പൂര്‍ ബ്ലോക്കിലേക്ക് തെരഞ്ഞടുക്കപ്പെട്ട 15 അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. നിലമ്പൂര്‍ ബ്ലോക്ക് വരണാധികാരി നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ ഫോറസ്‌റ്റ് ഓഫീസര്‍ പി. ധനേഷ് കുമാര്‍ ഏറ്റവും പ്രായംകൂടിയ അംഗമായ പത്താം വാര്‍ഡില്‍ നിന്ന് വിജയിച്ച റോസമ്മക്ക് സത്യവാചകം ചൊല്ലി കൊടുത്തു.
അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ 19 അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മുതിര്‍ന്ന അംഗം കീഴുപറമ്പ് ഡിവിഷനിലെ എം.കെ കുഞ്ഞുമുഹമ്മദിനു റിട്ടേണിങ് ഓഫീസറായ പോവര്‍ട്ടി അലീവിയേഷന്‍ യൂണിറ്റ് പ്ര?ജക്‌റ്റ് ഡയറക്‌ടര്‍ പി.ബി ഷാജു സത്യവാചകം ചൊല്ലികൊടുത്തു. .
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച അംഗങ്ങള്‍ പ്രതിജ്‌ഞയെടുത്തു. റിട്ടേണിങ് ഓഫീസറായ ജില്ലാ സപ്ലൈ ഓഫിസര്‍ എ. സജാദ് പൂക്കാട്ടിരി ഡിവിഷനില്‍ നിന്നുള്ള മുതിര്‍ന്ന അംഗം അബ്‌ദുല്‍ റഷീദ് കിഴിശ്ശേരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ 18 അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മുതിര്‍ന്ന അംഗം പള്ളിക്കല്‍ ഡിവിഷനിലെ വി.പി. അബ്‌ദുള്‍ ഷുക്കൂറിന് റിട്ടേണിങ് ഓഫീസറായ മലപ്പുറം പി.ഡബ്ലി.യു.ഡി ബില്‍ഡിങ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. മുഹമ്മദ് ഇസ്‌മായില്‍ സത്യവാചകം ചൊല്ലികൊടുത്തു.
കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍ 15 അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മുതിര്‍ന്ന അംഗം അമരമ്പലം ഡിവിഷനിലെ കേമ്പില്‍ രവിക്ക് റിട്ടേണിങ് ഓഫീസറായ പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗം അസിസ്‌റ്റന്റ് എഞ്ചിനീയര്‍ സി.എച്ച്. അബ്‌ദുല്‍ ഗഫൂര്‍ സത്യവാചകം ചൊല്ലികൊടുത്തു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തില്‍ 16 അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. തിരൂരങ്ങാടി ബ്ലോക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസറായ ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ കെ. ജ്യോതിഷ് കുമാര്‍ മുതിര്‍ന്ന അംഗം കടലുണ്ടി നഗരം പ്രതിനിധിയായ എം.പി. സുബൈദക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു
താനൂര്‍: താനാളൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ സത്യപ്രതിജ്‌ഞ ചെയ്‌തു. മുതിര്‍ന്ന അംഗം യു.ഡി എഫിലെ കെ. ഫാത്തിമബീവിക്ക് ആര്‍.ഒ. സൈയ്‌തലവി സത്യപ്രതിജ്‌ഞ ചൊല്ലി കൊടുത്തു. തുടര്‍ന്നു ഫാത്തിമബീവി എല്ലാം അംഗങ്ങള്‍ക്കും സത്യപ്രതിജ്‌ഞ ചൊല്ലി കൊടുത്തു.
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് പുതുതായി തെരഞ്ഞെടുത്ത 24 അംഗങ്ങളും സത്യപ്രതിജ്‌ഞ ചെയ്‌തു. രാവിലെ വള്ളിക്കുന്ന് പഞ്ചായത്ത് ഹോപ്പണ്‍ ഹേയര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഭരണാധികാരി തിരൂര്‍ സര്‍വ്വേ സൂപ്രണ്ട് മഞ്‌ജു പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗവും ബി.ജെ.പി. അംഗവുമായ ടി.കെ. വാസുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വാസു ബാക്കിയുള്ള 23 പേര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രഥമ ബോര്‍ഡ് മീറ്റിങ് നടത്തി. 27ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. ചടങ്ങ് തുടങ്ങുന്നതിനു മുന്‍പായി യു.ഡി.എഫ്. അംഗങ്ങളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തിയിരുന്നു.