-->
പാലാ: ഭര്‍ത്താവ് ഭാര്യയ്‌ക്ക് സത്യപ്രതിജ്‌ഞാ വാചകം ചൊല്ലിക്കൊടുക്കുന്ന കാഴ്‌ച കൗതുകമായി.പാലാ നഗരസഭയിലെ സത്യപ്രതിജ്‌ഞാ ചടങ്ങിനിടെയാണ് ഈ അപൂര്‍വ്വ കാഴ്‌ച. നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്നയാളും മുന്‍ചെയര്‍മാനുമായ ഷാജു തുരുത്തനാണ് ഭാര്യയും മുന്‍ചെയര്‍പേഴ്‌സണുമായ ബെറ്റി ഷാജുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നഗരസഭയിലെ രണ്ടാം വാര്‍ഡായ മുണ്ടുപാലത്തു നിന്നും വിജയിച്ച ഷാജു തുരുത്തനും ഒന്നാം വാര്‍ഡായ പരമലക്കുന്നില്‍ നിന്നും ജയിച്ച ബെറ്റി ഷാജുവും കൗണ്‍സിലിലെ ദമ്പതികള്‍ എന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ ഭാര്യയ്‌ക്ക് ഭര്‍ത്താവ്‌സത്യവാചകം ചൊല്ലി ക്കൊടുത്തതും മറ്റൊരു പ്രത്യേകതയായി.
രണ്ടു തവണ ചെയര്‍പേഴ്‌സണായിരുന്ന ബാറ്റി ഷാജുവിനും ഒരു തവണ ചെയര്‍മാനായ ഷാജു തുരുത്തനും വേറിട്ട അനുഭവമായി സത്യപ്രതിജ്‌ഞാ ചടങ്ങ്.