-->
പയ്യാവൂര്‍: വെമ്പുവ മാര്‍സ്ലീവ പള്ളിയില്‍ പന്ത്രണ്ട് ദിവസം നീളുന്ന ഉണ്ണിമിശിഹായുടെ നവനാള്‍ ആഘോഷത്തിനും വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാളിനും ഇന്നലെ വൈകുന്നേരം നാലിന് വികാരി ഫാ.ജിനു വടക്കേമുളഞ്ഞനാല്‍ കൊടിയേറ്റി. തുടര്‍ന്ന് നടന്ന തിരുസ്വരൂപ പ്രതിഷ്‌ഠ, വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവക്ക് പൈസക്കരി ദേവമാതാ ഫൊറോന വികാരി ഫാ.നോബിള്‍ ഓണംകുളം കാര്‍മികത്വം വഹിച്ചു. 31 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ ജപമാല പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും. ഫാ.ജോര്‍ജ് എളൂക്കുന്നേല്‍, മോണ്‍.സെബാസ്‌റ്റ്യന്‍ പാലാക്കുഴി, റവ.ഡോ.ജോസ് മാടപ്പാട്ട്, ഫാ.ജോസ് കളരിയ്‌ക്കല്‍, റവ.ഡോ.ജേക്കബ് വെണ്ണായപ്പിള്ളില്‍, ഫാ.ബിബിന്‍ അഞ്ചെമ്പില്‍, ഫാ.മൈക്കിള്‍ വടക്കേമുളഞ്ഞനാല്‍, ഫാ.ജിസ് കളപ്പുരയ്‌ക്കല്‍, റവ.ഡോ.ഫിലിപ്പ് കവിയില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
25 ന് രാത്രി 12 ന് തിരുപ്പിറവി തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന, ക്രിസ്‌മസ് സന്ദേശം എന്നിവക്ക് തലശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ആന്റണി മുതുകുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 31ന് വൈകുന്നേരം 6.15 ന് നേര്‍ച്ച കാഴ്‌ചകളെ തുടര്‍ന്ന് കൂട്ടക്കളം പന്തലിലേക്ക് തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, തിരുനാള്‍ സന്ദേശം, വര്‍ഷാവസാന പ്രാര്‍ത്ഥന, പരിശുദ്ധ കുര്‍ബാനയുടെ വാഴ്‌വ് എന്നിവ നടക്കും.
ജനുവരി ഒന്നിന് രാവിലെ 6.45 ന് പുതുവര്‍ഷാരംഭ പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, 9 ന് നേര്‍ച്ച കാഴ്‌ച സമര്‍പ്പണവും ഉണ്ടായിരിക്കും. 9.30 ന് വിശുദ്ധ കുര്‍ബാന, തിരുനാള്‍ സന്ദേശം, ലദീഞ്ഞ് എന്നിവക്ക് തലശേരി അതിരൂപത പ്ര?ക്യുറേറ്റര്‍ റവ.ഡോ.ജോസഫ് കാക്കരമറ്റത്തില്‍ നേതൃത്വം നല്‍കും. പ്രദക്ഷിണം, സമാപനാശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.