Wednesday, March 11, 2026 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.46 AM

ഗാന്ധിജിയെ കൊന്നിട്ടും തീരാത്ത പക: വിജില്‍ മോഹനന്‍

uploads/news/2025/12/817173/3.jpg

പയ്യാവൂര്‍: മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി അട്ടി മറിക്കുന്നതും പദ്ധതിയില്‍ നിന്ന്‌ ഗാന്ധിജിയുടെ പേര്‌ മാറ്റാന്‍ ശ്രമിക്കുന്നതും രാജ്യത്തോടുള്ള കടുത്ത നിന്ദയാണെന്നും ഗാന്ധിജിയെ കൊന്നിട്ടും തീരാത്ത സംഘപരിവാറിന്റെ പകയാണിത്‌ വ്യക്‌തമാക്കുന്നതെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ വിജില്‍ മോഹനന്‍. പദ്ധതിയുടെ കേന്ദ്രവിഹിതം കുറച്ച്‌ പാവപ്പെട്ട തൊഴിലാളികളെ വെല്ലു വിളിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്‌. വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാനുള്ള ശ്രമം എന്ത്‌ വില കൊടുത്തും രാജ്യം എതിര്‍ക്കുമെന്നും വിജില്‍ മോഹനന്‍ പറഞ്ഞു.തൊഴിലുറപ്പ്‌ പദ്ധതി ഭേദഗതി ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ചും മഹാത്മജിയുടെ പേര്‌ മാറ്റാനുള്ള ശ്രമത്തെ പ്രതിരോധിച്ചും യൂത്ത്‌ കോണ്‍ഗ്രസ്‌ ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പയ്യാവൂരില്‍ നടത്തിയ പന്തം കൊളുത്തി പ്രകടനവും ഗാന്ധി സദസും ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രിന്‍സ്‌ പി.ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആല്‍വിന്‍ ജോസഫ്‌, പയ്യാവൂര്‍ മണ്ഡലം പ്രസിഡന്റ്‌ ആല്‍ബിന്‍ അയ്യങ്കാനാല്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ്‌മാരായ വി.എം.നന്ദകിഷോര്‍, ജോജോ പാലക്കുഴി, നിയോജക മണ്ഡലം സെക്രട്ടറിമാരായ അജിത്‌ മുരളി, എം.വി.ജിനീഷ്‌, ജിമ്മി ജോസഫ്‌, കെഎസ്‌ യു സംസ്‌ഥാന കമ്മിറ്റിയംഗം അന്‍സില്‍ വാഴപ്പള്ളി, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അമല്‍ തോമസ്‌, നിയോജക മണ്ഡലം പ്രസിഡന്റ്‌ ബെസ്‌റ്റിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 22 Dec 2025 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW