Thursday, March 12, 2026 Last Updated 34 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.46 AM

സത്യപ്രതിജ്‌ഞ ചടങ്ങില്‍ ഗാന്ധി സന്ദേശ കൈപുസ്‌തകം; പ്രതിഷേധവുമായി സി.പി.എം

uploads/news/2025/12/817172/2.jpg

പാനൂര്‍: നഗരസഭാ കൗണ്‍സില്‍ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ അംഗങ്ങള്‍ക്കിടയില്‍ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ തയ്ായറാക്കിയ ഗാന്ധി സന്ദേശം അടങ്ങിയ കൈപുസ്‌തകം നല്‍കിയതിനെതിരെ പ്രതിഷേധവുമായി സി.പി.എം അംഗങ്ങള്‍.സി.പി.എം അംഗങ്ങളായ ബൈജുവും എം.ടി.കെ ബാബുവുമാണ്‌ പ്രതിഷേധിച്ചത്‌.സി.പി.എം പ്രതിനിധികളുടെ പ്രതിഷേധം കാരണം മുന്‍സിപ്പല്‍ ഉദ്യോഗസ്‌ഥര്‍ ഗാന്ധി കൈപുസ്‌തകം വിതരണം ചെയ്യാതിരിക്കുകയാണ്‌ ഉണ്ടായത്‌.
ഭരണഘടനയുടെ അനുഛേദം 73 74, ഭേദഗതിയിലൂടെ മഹാത്മ ഗാന്ധിയുടെ സ്വപ്‌നമായ നഗരപാലിക ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികക്ക്‌ സത്യപ്രതിജ്‌ഞ ദിനത്തില്‍ ഗാന്ധി സന്ദേശം അടങ്ങിയ കൈപുസ്‌തകത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്‌ വന്ന സി.പി.എം സംഘ്‌ പരിവാരത്തെ സുഖിപ്പിക്കുകയാണെന്നും ഗാന്ധി നിന്ദ നടത്തിയ സി.പി.എം പ്രതിഷേധാര്‍ഹമാണെന്നും യു.ഡി.എഫ്‌ നേതാകള്‍ പറഞ്ഞു.
യോഗത്തില്‍ മണ്ഡലം ചെയര്‍മാന്‍ പി.പി.എ സലാം, അധ്യക്ഷനായി.വി സുരേന്ദ്രന്‍, വി. നാസര്‍, പി.കെ ഷാഹുല്‍ ഹമീദ്‌, ഡോ എന്‍.എ റഫീഖ്‌, ടി.ടി രാജന്‍, കെ. രമേശന്‍, ടി.കെ ഹനീഫ, എം.പി.കെ അയൂബ്‌ സംസാരിച്ചു.യു.ഡി.എഫ്‌ കൗണ്‍സിലര്‍മാര്‍ മുതിര്‍ന്ന അംഗം ടി.കെ ബാബുവിന്റെ നേതൃത്വത്തില്‍ പാനൂര്‍ ബസ്സ്‌സ്റ്റാഡിലെ ഗാന്ധി സ്‌ക്വയറില്‍ പൂഷ്‌പാര്‍ച്ചന നടത്തി.
എന്നാല്‍ ഗാന്ധിയുടെ സന്ദേശം അടങ്ങിയ പുസ്‌തകം വിതരണം ചെയ്‌തത്‌ കൊണ്ടല്ല എല്‍.ഡി.എഫ്‌ പ്രതിഷേധിച്ചതെന്നും സ്വകാര്യ വ്യക്‌തിയുടെ പേരടങ്ങിയ പുസ്‌തകം വിതരണം ചെയ്യുന്നത്‌ തെറ്റായ കീഴ്വഴക്കം സൃഷ്‌ടിക്കുന്നത്‌ കൊണ്ടാണ്‌ രേഖപ്പെടുത്തിയതെന്നും എല്‍.ഡി.എഫ്‌ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മുന്‍ എം.എല്‍.എ കെ.എ ചന്ദ്രനാണ്‌ ഗാന്ധി സന്ദേശം അടങ്ങിയ കൈ പുസ്‌തകം വിതരണം ചെയ്യാന്‍ എത്തിച്ചു നല്‍കിയത്‌.

Ads by Google
Advertisement
Monday 22 Dec 2025 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW