Wednesday, March 11, 2026 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.46 AM

സത്യപ്രതിജ്‌ഞ ചെയ്‌ത്‌ ജനപ്രതിനിധികള്‍

uploads/news/2025/12/817171/1.jpg

തലശേരി: തലശേരി നഗരസഭയുടെ 2025-30 കാലയളവിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്‌ഞ ചടങ്ങ്‌ നഗരസഭ അങ്കണത്തില്‍ നടന്നു.പഴശ്ശി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്‌ ഇഞ്ചിനിയര്‍ ജയരാജ്‌ കണിയേരി മുതിര്‍ന്ന അംഗം 19 ആം വാര്‍ഡിലെ വി.എം.സുകുമാരന്‌ ചൊല്ലി കൊടുത്തു. തുടര്‍ന്ന്‌ വി.എം.സുകുമാരന്‍ മറ്റ്‌ 51 പേര്‍ക്ക്‌ സത്യപ്രതിജ്‌ഞ ചൊല്ലി കൊടുത്തു. എല്‍.ഡി.എഫ്‌ അംഗങ്ങള്‍ ദൃഡ പ്രതിജ്‌ഞയും മറ്റുള്ളവര്‍ ദൈവനാമത്തിലും സത്യവാചകം ചൊല്ലി. 31 ആം വാര്‍ഡിലെ ബി.ജെ.പി കൗണ്‍സിലര്‍ പ്രശാന്ത്‌ പ്രതിജ്‌ഞ ചടങ്ങില്‍ എത്തിയില്ല. നിയമസഭ സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍ മുന്‍ നഗരസഭ അധ്യക്ഷ കെ.എം.ജമുന റാണി വൈസ്‌ ചെയര്‍മാന്‍ എം.വി ജയരാജന്‍, നഗരസഭ സെക്രട്ടറി എന്‍. സുരേഷ്‌ കുമാര്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധികരിച്ച്‌ കാരായി രാജന്‍, സി.കെ.രമേശന്‍, അഡ്വ.സി.ടി.സജിത്ത്‌, അഡ്വ കെ.എ ലത്തീഫ്‌, സി.കെ.പി മമ്മു വിവിധ മേഖലയിലുള്ള കെ.കെ. മാരാര്‍, പ്ര?ഫ.എ.പി സുബൈര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.അഡ്വ: കെ.എം. ശ്രീശന്‍, കാരായി സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.തുടര്‍ന്ന്‌ വി.എം. സുകുമാരന്റെ അധ്യക്ഷതയില്‍ നഗരസഭയുടെ ആദ്യ യോഗം ചേര്‍ന്നു.ഈ മാസം 26 ന്‌ യോഗം ചേര്‍ന്ന്‌ നഗരസഭ ചെയര്‍മാനെയും വൈസ്‌ ചെയര്‍ പേഴ്‌സണയേയും തെരഞ്ഞെടുക്കും. തുടര്‍ന്ന്‌ കേക്ക്‌ മുറിച്ച്‌ സന്തോഷം പങ്കിട്ടു.

തലശേരി: കതിരൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക്‌ 2025-30 കാലയളവിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍മാരുടെ സത്യപ്രതിജ്‌ഞ ചടങ്ങ്‌ നടന്നു. കതിരൂര്‍ ഗ്രാമ പഞ്ചായത്തിന്‌ സമീപത്ത്‌ നടന്ന സത്യപ്രതിജ്‌ഞ ചടങ്ങില്‍ റിട്ടേണിങ്ങ്‌ ഓഫിസറും സഹകരണ വകുപ്പ്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടറുമായ പ്രജിത്ത്‌ ഭാസ്‌ക്കര്‍ 13 ആം വാര്‍ഡായ പൊന്യം സറാബിയില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം എം. നളിനിക്ക്‌ ആദ്യം സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന്‌ പഞ്ചായത്തില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട മറ്റ്‌ 19 പേര്‍ക്കും സത്യവാചകം എം. നളിനി ചൊല്ലി കൊടുത്തു.തെരഞ്ഞടുക്കപ്പെട്ടവരെ മുന്‍ മെമ്പര്‍മാര്‍ ബൊക്കയും ഷാളും നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ വിവിധ രാഷ്‌ടിയ സാമൂഹിക സാംകാരിക മേഖലയിലുള്ളവര്‍ സംബന്ധിച്ചു. നിരവധി പേര്‍ സത്യപ്രതിജ്‌ഞ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ പായസ വിതരണവും നടന്നു.

ധര്‍മ്മടം: ധര്‍മ്മടം ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയിലേക്ക്‌ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു.ധര്‍മ്മടം ബ്രണ്ണന്‍ കോളേജ്‌ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്‌.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ മുതിര്‍ന്ന അംഗമായ പത്താം വാര്‍ഡ്‌ സത്രത്തില്‍ നിന്നുള്ള ടി.കെ മോഹനനാണ്‌ ആദ്യം പ്രതിജ്‌ഞ ചെയ്‌തത്‌.റിട്ടേണിങ്ങ്‌ ഓഫീസര്‍ ബീനയാണ്‌ പ്രതിജ്‌ഞ ചൊല്ലികൊടുത്തത്‌.തുടര്‍ന്ന്‌ ബാക്കി അംഗങ്ങള്‍ക്ക്‌ ടി.കെ മോഹനന്‍ പ്രതിജ്‌ഞ ചൊല്ലികൊടുത്തു.സത്യപ്രതിജ്‌ഞക്ക്‌ ശേഷം വിവിധ കക്ഷി നേതാക്കളായ ടി. അനില്‍, കല്ല്യാട്ട്‌ പ്രേമന്‍, ആര്‍. ഷംജിത്ത്‌, എം.കെ മജീദ്‌, ടി.കെ കനകരാജ്‌ മുന്‍ പ്രസിഡന്റുമാരായ എന്‍.കെ രവി, ബേബി സരോജം, റിട്ടേണിങ്ങ്‌ ഓഫീസര്‍ ബീന ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എ.പി ജോര്‍ജ്‌ജ് എന്നിവര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Monday 22 Dec 2025 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW